Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » രണ്‍തമ്പോര്‍ » കാലാവസ്ഥ

രണ്‍തമ്പോര്‍ കാലാവസ്ഥ

വര്‍ഷം മുഴുവന്‍ മിതമായ കാലാവസ്ഥയാണ് രണ്‍തമ്പോറിലേത്. കാലാവസ്ഥ പൊതുവെ പ്രസന്നവും തെളിമയാര്‍ന്നതുമായ ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ രണ്‍തമ്പോര്‍ സന്ദര്‍ശിക്കുന്നതാണ് ഭേദം. അനുകൂലവും അനുഗ്രഹീതവുമായ കാലാവസ്ഥയില്‍ മൃഗങ്ങള്‍ സ്വതന്ത്രമായി മേയുന്നതിനാല്‍ അവയെ കാണുവാനും കാഴ്ചകള്‍ ആസ്വദിക്കുവാനും സൌകര്യമാണ്. ഒക്ടോബര്‍ മുതല്‍ ജൂണ്‍ വരെ മാത്രമേ നാഷണല്‍ പാര്‍ക്ക് സന്ദര്‍ശകരെ വരവേല്‍ക്കുകയുള്ളു എന്നതും ഒരു കാരണമാണ്.

വേനല്‍ക്കാലം

മാര്‍ച്ചില്‍ തുടങ്ങി ജൂലൈ വരെ നീണ്ടുനില്‍ക്കുന്ന അത്യുഷ്ണ കാലമാണ് ഇവിടത്തെ വേനല്‍. ഈ കാലയളവില്‍ അന്തരീക്ഷ താപനില, കുറഞ്ഞ ചൂട് 23ത്ഥസെന്റിഗ്രേഡും കൂടിയ ചൂട് 38ത്ഥസെന്റിഗ്രേഡുമാണ്.

മഴക്കാലം

രണ്‍തമ്പോറിലെ മഴക്കാലം ജൂലൈയില്‍ തുടങ്ങി സെപ്തംബര്‍ വരെ നീണ്ടുനില്ക്കും. രാത്രിയില്‍ ചൂടിന് ക്രമേണ ശമനം വരുമെങ്കിലും പകല്‍ ഏറെക്കുറെ ഉഷ്ണതരമായിരിക്കും.

ശീതകാലം

അതിശൈത്യമാണ് ഇവിടത്തെ വിന്റര്‍. പ്രത്യേകിച്ച് രാത്രികാലങ്ങള്‍. നവംബര്‍ മുതല്‍ ഫെബ്‌റുവരി വരെ നീണ്ടുനില്ക്കുന്ന ശൈത്യകാലത്ത് താപനില 9ത്ഥസെന്റിഗ്രേഡ് വരെ താഴും. കൂടിയ ചൂട് 29ത്ഥസെന്റിഗ്രേഡ് ആയിരിക്കും. ചുറ്റിക്കറങ്ങി കാഴ്ചകള്‍ കാണുന്നതിനും അല്പ സ്വല്പം സാഹസിക യാത്രയ്ക്കും ഉചിതമായ സമയമാണിത്.