ഗോവയിലെ ഡബോലിം വിമാനത്താവളമാണ് റെഡിക്ക് ഏറ്റവും അടുത്ത്. മുംബൈ, ഡല്‍ഹി എന്നിങ്ങനെയുള്ള ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നും ഇവിടേക്ക് നിരന്തരം വിമാനങ്ങളുണ്ട്. വിമാനത്താവളത്തില്‍ നിന്നും കിലോമീറ്ററിന് ഏഴുരൂപ നിരക്കില്‍ റെഡിയിലേക്ക് ടാക്‌സികള്‍ ലഭിക്കും. ഡബോലിം അന്താരാഷ്ട്ര വിമാനത്താവളമല്ല. അതിനാല്‍ പുറത്തുനിന്നുള്ള സഞ്ചാരികള്‍ക്ക് മുംബൈ ഛത്രപതി ശിവജി വിമാനത്താവളമാണ് സൗകര്യം. പ്രധാനപ്പെട്ട രാജ്യങ്ങളില്‍നിന്നും ജയ്പൂര്‍, ജോധ്പൂര്‍, പൂനെ, മുംബൈ, ഡെല്‍ഹി എന്നിങ്ങനെയുള്ള ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നും ഇവിടേക്ക് വിമാനങ്ങളുണ്ട്.