ഗോവയുടെ അതിര്‍ത്തി പ്രദേശത്തായി സ്ഥിതിചെയ്യുന്ന സ്ഥലമാണ് റെഡി. അതുകൊണ്ടുതന്നെ ഗോവ, മുംബൈ തുടങ്ങിയ നഗരങ്ങളിലേക്ക് യാത്ര റോഡുമാര്‍ഗം വളരെ എളുപ്പമാണ്. പനജിയിലേക്ക് കേവലം 55 കിലോമീറ്റര്‍ ദൂരമേയുള്ളൂ ഇവിടെനിന്നും.. മുംബൈയിലേക്കാകട്ടെ 566 കിലോമീറ്റര്‍ ദൂരമുണ്ട്. മഹാരാഷ്ട്ര സര്‍ക്കാരിന്റെ നിരവധി വാഹനങ്ങളും പ്രൈവറ്റ് ബസ്സുകളും ടാക്‌സികളും ഇവിടേക്ക് ലഭ്യമാണ്.