വര്‍ഷം മുഴുവന്‍ ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥയാണ് റെഡിയില്‍.
മാര്‍ച്ച് മുതല്‍ മെയ് വരെയാണ് വേനല്‍ക്കാലം. വേനല്‍ക്കാലത്ത് കടുത്ത ചൂട് അനുഭവപ്പെടാറുണ്ട് ഇവിടെ. 38 ഡിഗ്രി സെല്‍ഷ്യസാണ് ഇക്കാലത്തെ കൂടിയ ചൂട്. കുറഞ്ഞതാവട്ടെ 32 ഡിഗ്രി സെല്‍ഷ്യസും. മെയ് മാസത്തിലാണ് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്നത്.
ജൂണ്‍ പകുതി മുതല്‍ സെപ്തംബര്‍ വരെയുള്ള കാലത്താണ് ഇവിടെ മഴപെയ്യുന്നത്. നാലുമാസത്തോളം കനത്ത മഴ ലഭിക്കുന്ന പ്രദേശമാണിത്. മഴക്കാലത്ത് ഇവിടെയെത്തുന്നത് അഭികാമ്യമല്ല. മഴമാറിയശേഷം ഒക്‌ടോബര്‍ -നവംബര്‍ മാസങ്ങളാണ് ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യം.
ശീതകാലമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. ഡിസംബര്‍ മുതല്‍ ആരംഭിക്കുന്ന ശൈത്യകാലത്താണ് റെഡിയിലേക്ക് ആളുകള്‍ കൂടുതലെത്തുന്നത്. 12 ഡിഗ്രി സെല്‍ഷ്യസാണ് ഇക്കാലത്തെ കുറഞ്ഞ താപനില. കൂടിയതാകട്ടെ 33 ഡിഗ്രിയും. ഫെബ്രുവരി മാസമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം.