എല്ലാക്കാലവും റി ഭോയില്‍ മനോഹരമാണെങ്കിലും വേനല്‍ക്കാലമാണ് യാത്രകള്‍ക്ക് കൂടുതല്‍ യോജിച്ചത്. ഭൂമി ഉണങ്ങിക്കിടക്കുന്ന ഈ സമയത്ത് യാത്രകള്‍ എളുപ്പമാവും. ചുട് അല്പം പ്രശ്നമാവാമെങ്കിലും നിറഞ്ഞ പച്ചപ്പിന്‍റെ സാന്നിധ്യം ഇതിനെ പരിഹരിക്കും.
മെയ്, ജൂണ്‍, ജൂലൈ മാസങ്ങളിലാണ് റി ഭോയിലെ വേനല്‍ക്കാലം. മിതമായും, കടുത്തും ചൂട് ഇക്കാലത്ത് അനുഭവപ്പെടും. ശരാശരി താപനില 25 ഡിഗ്രി സെല്‍ഷ്യസ് ആണെങ്കിലും, ഇത് 30 ഡിഗ്രി വരെ ഉയരാറുണ്ട്. പ്രത്യേകിച്ച് നോങ്ക്പോയില്‍. ഓരോ വര്‍ഷം കഴിയും തോറും ഈ പ്രദേശത്ത് ചൂട് വര്‍ദ്ധിച്ച് വരുന്നതായാണ് കാണുന്നത്.
മേഘാലയയിലെ മറ്റ് പ്രദേശങ്ങളിലേപ്പോലെ തന്നെ ഇവിടെയും കനത്ത മഴ പെയ്യുന്നു. ജൂണ്‍, ജൂലൈ മാസങ്ങളിലൊന്നിന്‍റെ അവസാനത്തോടെ ആരംഭിക്കുന്ന മഴക്കാലം സെപ്തംബര്‍, ഒക്ടോബര്‍ മാസം വരെ തുടരും. ആഗോളതാപനത്തിന്‍റെ ഫലമായി അടുത്തകാലത്തായി മഴയുടെ അളവ് കുറഞ്ഞിട്ടുണ്ട്. ഉമിയം തടാകത്തിലെ ജലനിരപ്പ് കുറയുന്നത് ഇതിന് തെളിവാണ്.
ഡിസംബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് റി ഭോയിലെ ശൈത്യകാലം. ഇക്കാലത്ത് കടുത്ത തണുപ്പ് അനുഭവപ്പെടുന്നു. 4 ഡിഗ്രി സെല്‍ഷ്യസിലേക്ക് വരെ അന്തരീക്ഷ താപനില ഇക്കാലത്ത് താഴാറുണ്ട്. ഇക്കാലത്ത് ഇവിടം സന്ദര്‍ശിക്കുന്നവര്‍ കമ്പിളി വസ്ത്രങ്ങള്‍ നിര്‍ബന്ധമായും കയ്യില്‍ കരുതണം.