Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » രോഹ്രു » കാലാവസ്ഥ

രോഹ്രു കാലാവസ്ഥ

മാര്‍ച്ച് മുതല്‍ നവംബര്‍ വരെയുള്ള കാലമാണ് രോഹ്രു സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയാണ് ഇവിടുത്തെ വേനല്‍ക്കാലം. മനോഹരമായ കാലാവസ്ഥയാണ് വേനലില്‍ ഇവിടെ അനുഭവപ്പെടുന്നത്. ഇക്കാലത്ത് താപനില 25 ഡിഗ്രി സെല്‍ഷ്യസിനപ്പുറം പോകാറില്ല. സാഹസികവിനോദങ്ങള്‍ക്കും സ്ഥലം കാണാനുമെല്ലാം നല്ലകാലമാണ് വേനല്‍.

മഴക്കാലം

ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയാണ് മഴക്കാലം. ക്രമരഹിതമായ മഴക്കാലമാണ് ഇവിടെ അനുഭവപ്പെടുന്നത്, പലപ്പോഴും മഴ പ്രവചനാതീതമായിരിക്കും, അതിനാല്‍ ഇക്കാലത്ത് യാത്രചെയ്യുന്നവര്‍ മഴയത്ത് നടക്കാന്‍ പറ്റുന്നതരത്തിലുള്ള വസ്ത്രങ്ങളും കോട്ടുകളും മറ്റും കയ്യില്‍ക്കരുതണം. മഴക്കാലത്ത് രോഹ്രുവിലെ പ്രകൃതി ഏറെ മനോഹരമാകും, മഴ പെയ്യുന്നതോടെ പച്ചപ്പ് കൂടുന്നതാണ് ഇതിന് പ്രധാന കാരണം.

ശീതകാലം

നവംബര്‍ മുതല്‍ ഫെബ്രുവരിവരെയാണ് ശീതകാലം. ഇക്കാലത്ത് താപനില -7 ഡിഗ്രി സെല്‍ഷ്യസ് വരെ കുറയാറുണ്ട്. തണുപ്പ് സഹിക്കാനാവാത്തവര്‍ ഇക്കാലത്ത് ഇവിടേയ്ക്ക് യാത്രചെയ്യാതിരിക്കുന്നതാണ് നല്ലത്. യാത്രചെയ്യുകയാണെങ്കില്‍ത്തന്നെ കട്ടിയുള്ള കമ്പിളിവസ്ത്രങ്ങള്‍ കരുതണം.