രുഖാല പട്ടണത്തില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയായി സ്ഥിതിചെയ്യുന്ന കിയാരി ക്ഷേത്ര ത്തിന് 300 കൊല്ലത്തെ പഴക്കം അവകാശപ്പെടുന്നുണ്ട്. നാരീശക്തിയുടെ തത് സ്വരൂപമായ ദുര്‍ഗ്ഗാദേവിയാണ് കോവിലില്‍ കുടിയിരിക്കുന്നത്. ആശ്രമങ്ങളുടെ തച്ചുശാസ്ത്ര മാതൃകയി ലാണ് ഇത് പണിതിട്ടുള്ളത്. ദേവിയുടെ പ്രതിമയ്ക്ക് പുറമെ ലങ്കര വീറിന്‍റെ ശിലാരൂപവും ക്ഷേത്രത്തിലുണ്ട്. പ്രകൃതിയുടെ അഭൌമ സൌന്ദര്യം ആവോളം പേറുന്ന ഈ ക്ഷേത്രസന്നിധി യിലേക്ക് രുഖാലയിലെ പച്ചപുതച്ച വനമേഖലകളും ദുര്‍ഘടപാതകളും താണ്ടി സന്ദര്‍ശകര്‍ക്ക് എത്തിച്ചേരാം.



Click it and Unblock the Notifications