റംടേക് മൊണാസ്ട്രിന്നയാണ് റംടേകിലെ ഏറ്റവും വലിയ ആകര്‍ഷണം. ഗാംഗ്‌ടോകിന് സമീപത്ത് ഒരു കുന്നിന്‍മുകളിലായാണ് ഇത് സ്ഥിതിചെയ്യുന്നത്. തിബറ്റന്‍ ബുദ്ധിസ്റ്റുകളുടെ ആരാധനാകേന്ദ്രമാണ് റംടേക് മൊണാസ്ട്രി. സമുദ്രനിരപ്പില്‍ നിന്നും 5800 അടി ഉയരത്തിലാണ് ഇത്.
ജവഹര്‍ലാല്‍ നെഹ്‌റു ബൊട്ടാണിക്കല്‍ ഗാര്‍ഡനാണ് റംടേകിലെ പ്രധാനപ്പെട്ട മറ്റൊരു ആകര്‍ഷണം. റംടേക് മൊണാസ്ട്രിക്ക് അടുത്താണ് ഇതും സ്ഥിതിചെയ്യുന്നത്. സിക്കിം ടൂറിസം ഫോറസ്റ്റ് ഡിപ്പാര്‍ട്ട് മെന്റിനാണ് ഈ ഗാര്‍ഡന്റെ സംരക്ഷണച്ചുമതല.



Click it and Unblock the Notifications