Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » രൂപ് നഗര്‍ » കാലാവസ്ഥ

രൂപ് നഗര്‍ കാലാവസ്ഥ

മഴക്കാലം മാറി ശൈത്യകാലം ആരംഭിക്കുന്ന സെപ്തംബര്‍ മുതല്‍ നവംബര്‍ വരെയുള്ള സമയമാണ് രൂപ്നഗര്‍ സന്ദര്‍ശിക്കാന്‍ അനുയോജ്യമായത്. ഇക്കാലത്ത് അധികം ചൂടോ, തണുപ്പോ ഇല്ലാത്തതിനാല്‍ സന്ദര്‍ശകര്‍ക്ക് സുഖകരമായ അനുഭവമാകും ലഭിക്കുക. അതിന് പുറമേ ഈ സമയത്ത് നിരവധി ഉത്സവങ്ങളും നടക്കുന്നു. അപ്പോള്‍ രൂപ്നഗര്‍ സന്ദര്‍ശിക്കുക വഴി ഇവിടുത്തെ സംസ്കാരത്തെയും, പാരമ്പര്യങ്ങളെയും അടുത്തറിയാനും സന്ദര്‍ശകര്‍ക്ക് അവസരം ലഭിക്കും.    

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയാണ് രൂപ്നഗറില്‍ വേനല്‍ക്കാലം അനുഭവപ്പെടുന്നത്. കടുത്ത ചൂടുള്ള, വരണ്ട കാലാവസ്ഥയാണ് ഇക്കാലത്ത് അനുഭവപ്പെടുന്നത്. ഈ സമയത്ത് ഇടക്കിടക്ക് മണല്‍ക്കാറ്റും വീശുന്നു. വേനല്‍ക്കാലത്ത് അന്തരീക്ഷ താപനില 45 ഡിഗ്രി സെല്‍ഷ്യസിനും മുകളില്‍ പോകാറുണ്ട്.

മഴക്കാലം

ജൂണ്‍ അവസാനത്തോടെ രൂപ്നഗറില്‍ മഴക്കാലം ആരംഭിക്കും. ഇതോടെ കടുത്ത ചൂടിന് ശമനമാകും. സെപ്തംബര്‍ പകുതിവരെ മഴക്കാലം നീണ്ടുനില്‍ക്കും. ഇവിടെ ശരാശരി 775.6 എം.എം മഴ ലഭിക്കുന്നു. ഇക്കാലത്ത് മൂടല്‍മഞ്ഞും വര്‍ദ്ധിക്കുന്നു.

ശീതകാലം

നവംബര്‍ പകുതിയോടെ ആരംഭിക്കുന്ന ശൈത്യകാലം ഫെബ്രുവരി വരെ നീളും. ഇക്കാലത്ത് അന്തരീക്ഷ താപനില 4 ഡിഗ്രി സെല്‍ഷ്യസ് വരെ താഴുന്നു. ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് ഏറ്റവുമധികം തണുപ്പ് അനുഭവപ്പെടുന്നത്.