സേലം നഗരത്തില്‍ നിന്ന് 27 കിലോമീറ്റര്‍ അകലെയാണ് താരമംഗലം ക്ഷേത്രം. താരമംഗലം നഗരത്തിലെ മറ്റൊരു പ്രധാന ക്ഷേത്രമാണ് കൈലാസനാഥാര് ക്ഷേത്രം. വിശിഷ്ടമായ രൂപകല്‍നയും ശിലാചിത്രങ്ങളും ഈ ക്ഷേത്തത്തെ ആകര്‍ഷണീയമാക്കുന്നു. യാലിക്ഷേത്രത്തിലെ പ്രവേശനകവാടം ഉരുണ്ട പാറയടക്കമുള്ള ശിലാ കൊത്തുപണികളാല്‍ മനോഹരമാണ്. ശിവപാര്‍വതിമാരെ നോക്കിനില്ക്കുന്ന മന്മഥനന്റെ ചുവര്ചിത്രവും രാമായണഭാഗങ്ങളുടെ ചുവര്ചിത്രീകരണവും ഇവിടെയുണ്ട്.
പത്താം നൂറ്റാണ്ടിലെ അവശിഷ്ടങ്ങള്‍ അടങ്ങിയിരിക്കുന്ന ക്ഷേത്രത്തിലെ പ്രതിഷ്ഠ ശിവനാണ്. ഗാട്ടി മുഥാലി സാമൃജ്യ കാലത്ത് പതിനേഴാം നൂറ്റാണ്ടിലാണ് ക്ഷേത്രം പണികഴിപ്പിച്ചത്. മനോഹരമായ കൊത്തുപണികളോട് കൂടിയ വലിയ ഹാളും ടാങ്കും ഈ ക്ഷേത്രത്തിലുണ്ട്. ക്ഷേത്രത്തിന് പുറത്ത് നിരവധി ഏകശിലാസ്തംഭങ്ങളുണ്ട്. ഇത്തരത്തിലുള്ള സ്തംഭങ്ങള്‍ ഭൂമിക്കടിയിലുമുള്ളതായി പറയുന്നു.