സമുദ്രനിരപ്പില്‍ നിന്ന് 2800 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ശങ്ക്പാല്‍ ക്ഷേത്രം മേഖലയിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്. ഏതാണ്ട് അഞ്ച് മണിക്കൂര്‍ നടന്നുവേണം കുന്നിന്മുകളിലെ ഈ ക്ഷേത്രത്തിലെത്താന്‍. 400 വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തിലെ പ്രധാന ആരാധനാ മൂര്‍ത്തി നാഗ് ശങ്ക്പാല്‍ ആണ്. കുമ്മായക്കൂട്ട് ഉപയോഗിക്കാതെ നിര്‍മ്മിച്ച ക്ഷേത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.