റോഡുമാര്‍ഗ്ഗവും സംഗ്ലയില്‍ എത്തുക എളുപ്പമാണ്. മുംബൈ-ബാംഗ്ലൂര്‍ നാഷണല്‍ ഹൈവേയില്‍ നിന്നും 35 കിലോമീറ്റര്‍ മാറിയാണ് സംഗ്ലി. മുംബൈയില്‍ നിന്നും വരുകയാണെങ്കില്‍ പേത്ത് നാകയില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞാണ് പോകേണ്ടത്. ബാംഗ്ലൂരില്‍ നിന്നു വരുകയാണെങ്കില്‍ കോലാപൂരിനടുത്തുള്ള ഷിരോലിയില് നിന്നും വലത്തേയ്ക്ക് തിരയണം. രത്നഗിരിയില്‍ നിന്നോ നാഗ്പൂരില്‍ നിന്നോ ആണ് വരുന്നതെങ്കില്‍ മഹാരാഷ്ട്രയുടെ ഏത് ഭാഗത്തുനിന്നും റോഡുമാര്‍ഗ്ഗം സംഗ്ലിയില്‍ എത്താം. ഏറെ സര്‍ക്കാര്‍ സ്വകാര്യ ബസുകള്‍ സംഗ്ലിയിലേയ്ക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്.