Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» സംഗ്ലി

മഞ്ഞള്‍ മണമുള്ള സംഗ്ലി

13

മഹാരാഷ്ട്രയിലെ പ്രധാനനഗരങ്ങളില്‍ ഒന്നാണ് സംഗ്ലി. മറാത്തി നാടകരൂപമായ നാട്യപന്തരിയുടെ ജന്മദേശമെന്ന രീതിയില്‍ മഹാരാഷ്ട്രയിലെ സാംസ്‌കാരികരംഗത്തും സംഗ്ലിയ്ക്ക് വലിയ പ്രാധാന്യമുണ്ട്. ആറ് വഴികള്‍(സിക്‌സ് ലേന്‍സ്)എന്നര്‍ത്ഥം വരുന്ന സഹ ഗലിയെന്ന വാക്കില്‍ നിന്നാണ് സംഗ്ലിയെന്ന സ്ഥലനാമത്തിന്റെ ഉത്ഭവം.

രാജകീയ നഗരം

സംഗ്ലിയ്ക്കടുത്തുള്ള ചെറുനഗരം പന്ത്രണ്ടാം നൂറ്റാണ്ടില്‍ ചാലക്യ സാമ്രാജ്യത്തിന്റെ ആണിക്കല്ലായിരുന്നു. മറാത്ത ഭരണകാലത്ത് സംഗ്ലി മറാത്ത ജഗീര്‍ ആയിരുന്നു. പിന്നീട് ബ്രിട്ടീഷ് ഭരണകാലത്തും ഈ നഗരത്തില്‍ ഭരണപരമായി വലിയ പ്രാധാന്യം ലഭിച്ചിരുന്നു. പട്‌വര്‍ധന്‍ രാജാക്കന്മാരുടെ കീഴിലായിരുന്നു ബ്രിട്ടീഷ് ഭരണകാലത്ത് ഈ പ്രദേശം.

സംഗ്ലിയിലെ ആകര്‍ഷണങ്ങള്‍

ഏറെ ക്ഷേത്രങ്ങളും മനോഹരമായ പാലങ്ങളും വന്യമൃഗസങ്കേതങ്ങളുമുള്ള സ്ഥലമാണ് സംഗ്ലി. സാഗരേശ്വര്‍ വന്യജീവിസങ്കേതം ഏറെ പ്രശസ്തമാണ്. ഒട്ടേറെ സസ്യജാലങ്ങളും മറ്റുമുള്ള ഈ വന്യജീവിസങ്കേതതത്തിനുള്ളില്‍ പഴക്കമുള്ള ഏറെ ക്ഷേത്രങ്ങളുമുണ്ട്.സംഗമേശ്വര്‍ ക്ഷേത്രം, ഗണപതി ക്ഷേത്രം എന്നിവയാണ് ഇവിടുത്തെ പ്രമുഖ ക്ഷേത്രങ്ങള്‍. സംഗമേശ്വര്‍ ക്ഷേത്രത്തില്‍ ശിവനാണ് പ്രധാന ദേവന്‍. ഗണപതി ക്ഷേത്രമാകട്ടെ കറുത്തശിലയില്‍ പണിതീര്‍ത്ത ക്ഷേത്രമാണ്. ഈ ക്ഷേത്രം രണ്ടേക്കറിലേറെ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്നതാണ്.  രണ്ട് ക്ഷേത്രങ്ങളിലും പ്രതിവര്‍ഷം ആയിരക്കണക്കിന് ഭക്തരാണ് എത്താറുള്ളത്.

ശ്രാവണമാസത്തിലാണ് സംഗമേശ്വര്‍ ക്ഷേത്രത്തിലെ പ്രധാന ഉത്സവം നടക്കാറുള്ളത്.കാശിവിശ്വേശ്വര്‍ ക്ഷേത്രം, രാമലിംഗ് ക്ഷേത്രം, ദത്താദേവ ക്ഷേത്രം എന്നിവയാണ് മറ്റ് ക്ഷേത്രങ്ങള്‍.മുസ്ലീങ്ങളുടെ പ്രധാന ആരാധനാകേന്ദ്രങ്ങളില്‍ ഒന്നാണ് മിറാജ് ദര്‍ഗയാണ് സംഗ്ലിയിലെ മറ്റൊരു ആകര്‍ഷണം. മുസ്ലീംങ്ങള്‍ മാത്രമല്ല, മറ്റു മതസ്തരും ഇവിടം സന്ദര്‍ശിയ്ക്കാറുണ്ട്.

മറാത്ത ഭരണകാലത്ത് പണികഴിപ്പിച്ച സംഗ്ലി ഫോര്‍ട്ടാണ് ഇവിടുത്തെ മറ്റൊരു പ്രധാന ആകര്‍ഷണം. ഇപ്പോള്‍ ഈ കെട്ടിടം കളക്ടര്‍ ഓഫീസായി ഉപയോഗിച്ചുവരുകയാണ്. ദന്‍ധോബ ഹില്‍ ഫോറസ്റ്റ് ട്രക്കിങ്ങ് പ്രിയരുടെ ഇഷ്ട കേന്ദ്രമാണ്.

സംഗ്ലിയുടെ പ്രത്യേകതകള്‍

ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ മഞ്ഞള്‍ ഉല്‍പാദിപ്പിക്കുന്ന സ്ഥലമാണ് സംഗ്ലി. ഇക്കാരണത്താല്‍ സംഗ്ലിയെ ടര്‍മറിക് സിറ്റിയെന്നാണ് വിശേഷിപ്പിക്കുന്നത്.  മഹാവീര്‍ നഗറിലെ സുഗന്ധദ്രവ്യ കൈമാറ്റകേന്ദ്രം കാണേണ്ടതുതന്നെയാണ്. ഇവിടെനിന്നും പലതരത്തിലുള്ള സുഗന്ധദ്രവ്യങ്ങളും പലവ്യജ്ഞനങ്ങലും വാങ്ങാം.ഷോപ്പിങ് പ്രിയര്‍ക്ക് ഏറെ സാധ്യതകളുള്ള സ്ഥലമാണ് സംഗ്ലി. ഏത് തരത്തിലുള്ള താല്‍പര്യങ്ങളുള്ളവര്‍ക്കും സംഗ്ലിയില്‍ ഷോപ്പിങ്ങിനുള്ള സാധ്യതയുണ്ട്.

ആഭരണങ്ങള്‍ വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ക്ക് പറ്റിയ സ്ഥലമാണ് സരഫ് ബസാര്‍. തുണിത്തരങ്ങള്‍ വാങ്ങാനാണെങ്കില്‍ കപധ് പേത്തില്‍ പോകാം. ചെരുപ്പും തുണിത്തരങ്ങളും ലഭിയ്ക്കുന്ന മറ്റൊരു സ്ഥലമാണ് മാരുതി റോഡിലെ ഷോപ്പിങ് കേന്ദ്രം. സൗന്ദര്യവര്‍ധകവസ്തുക്കളും ഇവിടെ ലഭിയ്ക്കും. ഉണങ്ങിയ പഴയങ്ങളും മറ്റും ലഭിയ്ക്കുന്ന സ്ഥലമാണ് വസന്ത് മാര്‍ക്കറ്റ് യാര്‍ഡ്. സംഗീതോപകരങ്ങളിലും മറ്റും കമ്പമുള്ളവര്‍ക്കാണെങ്കില്‍ മിറാജ് മാര്‍ക്കറ്റിനേക്കാള്‍ പറ്റിയ മറ്റൊരു സ്ഥലമില്ല.

മറാത്തി നാടകം, സംഗീതം എന്നിവയുടെയെല്ലാം ഈറ്റില്ലമായ സംഗ്ലിയും ഇന്നുമുണ്ട് ഇതിന്റെ അലയൊലികള്‍, മറാത്ത സംസ്‌കാരത്തിന്റെ വൈവിധ്യങ്ങളും കലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയാനാഗ്രഹിയ്ക്കുന്നവര്‍ക്ക് സംഗ്ലിയൊരു നല്ല സ്ഥലമാണ്. ആര്‍ ആര്‍ പാട്ടീല്‍, ആശാ ഭോസ്ലേ, വാസന്ത്ദാദ പാട്ടീല്‍ തുടങ്ങിയ രാഷ്ട്രീയ കലാസാംസ്‌കാരിക രംഗങ്ങളില്‍ പ്രശസ്തരമായ പലരുടെയും ജന്മസ്ഥലം കൂടിയാണ് ഈ സ്ഥലം.

സംഗ്ലിയെക്കുറിച്ച് കൂടുതല്‍

വര്‍ഷത്തില്‍ ഏതാണ്ട് എല്ലാകാലത്തും നല്ല ചൂട് അനുഭവപ്പെടുന്ന സ്ഥലമാണ് സംഗ്ലി. വേനല്‍ക്കാലത്ത് താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാറുണ്ട്. അതിനാല്‍ വേനല്‍ക്കാലത്തെ യാത്ര ഒട്ടും സുഖകരമാകില്ല. മഴക്കാലത്ത് ഇവിടെ നല്ല മഴലഭിയ്ക്കാറുണ്ട്. ഈ സമയത്ത് ഇവിടെ നല്ല മഴ ലഭിയ്ക്കാറുണ്ട്. തണുപ്പുകാലമാണ് സംഗ്ലി സന്ദര്‍ശിയ്ക്കാന്‍ പറ്റിയ സമയം. ഇക്കാലത്ത് ഇവിടെ മനോഹരമായ കാലാവസ്ഥയാണ് ഉണ്ടാകാറുള്ളത്.

മഹാരാഷ്ട്രയുടെ ഏത് ഭാഗത്തുനിന്നും വിമാനമാര്‍ഗ്ഗവും റെയില്‍ റോഡ് മാര്‍ഗ്ഗവുമെല്ലാം സംഗ്ലിയില്‍ എത്തിച്ചേരുക എളുപ്പമാണ്.ചെറിയ നഗരമാണെങ്കിലും സംഗ്ലിയില്‍ മികച്ച റോഡുകളാണുള്ളത്. ഇവിടുത്തെ പൊതുമരാമത്ത് പണികള്‍ അതിവേഗം വികസിച്ചുകൊണ്ടിരിയ്ക്കുകയാണ്.

സംഗ്ലി പ്രശസ്തമാക്കുന്നത്

സംഗ്ലി കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം സംഗ്ലി

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം സംഗ്ലി

  • റോഡ് മാര്‍ഗം
    റോഡുമാര്‍ഗ്ഗവും സംഗ്ലയില്‍ എത്തുക എളുപ്പമാണ്. മുംബൈ-ബാംഗ്ലൂര്‍ നാഷണല്‍ ഹൈവേയില്‍ നിന്നും 35 കിലോമീറ്റര്‍ മാറിയാണ് സംഗ്ലി. മുംബൈയില്‍ നിന്നും വരുകയാണെങ്കില്‍ പേത്ത് നാകയില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞാണ് പോകേണ്ടത്. ബാംഗ്ലൂരില്‍ നിന്നു വരുകയാണെങ്കില്‍ കോലാപൂരിനടുത്തുള്ള ഷിരോലിയില്‍ നിന്നും വലത്തേയ്ക്ക് തിരയണം. രത്‌നഗിരിയില്‍ നിന്നോ നാഗ്പൂരില്‍ നിന്നോ ആണ് വരുന്നതെങ്കില്‍ മഹാരാഷ്ട്രയുടെ ഏത് ഭാഗത്തുനിന്നും റോഡുമാര്‍ഗ്ഗം സംഗ്ലിയില്‍ എത്താം. ഏറെ സര്‍ക്കാര്‍ സ്വകാര്യ ബസുകള്‍ സംഗ്ലിയിലേയ്ക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും കര്‍ണാടക കേരളം എന്നിവിടങ്ങളില്‍ നിന്നുമെല്ലാം റെയില്‍മാര്‍ഗ്ഗം സംഗ്ലിയില്‍ എത്തുക എളുപ്പമാണ്. മുംബൈ-ബാംഗ്ലൂര്‍ റൂട്ടിലാണ് സംഗ്ലിയുടെ കിടപ്പ്. പുനെ-എറണാകുളം, ദില്ലി-മൈസൂര്‍ , ദില്ലി-ഗോവ എന്നീ റൂട്ടുകളിലോടുന്നവണ്ടികളിലും സംഗ്ലിയില്‍ എത്താം.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    മുംബൈയിലെ ഛത്രപതി ശിവജി വിമാനത്താവളമാണ് സംഗ്ലിയ്ക്ക് ഏറ്റവും അടുത്തുള്ള ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്. ഇവിടേക്ക് 400 കിലോമീറ്റര്‍ അകലമുണ്ട്. കോലാപൂര്‍ വിമാനത്താവളമാണ് തൊട്ടടുത്തുള്ള ആഭ്യന്തരവിമാനത്താവളം, ഇവിടേയ്ക്ക് 40 കിലോമീറ്റര്‍ ദൂരമേയുള്ളു. വിമാനത്താവളങ്ങളില്‍ നിന്നും സംഗ്ലിയിലേയ്ക്ക് ടാക്‌സികളും കാബാകളും ലഭ്യമാണ്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun