Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സംഗ്ലി » കാലാവസ്ഥ

സംഗ്ലി കാലാവസ്ഥ

വേനല്‍ക്കാലം

സംഗ്ലി പൊതുവേ ചൂടുകൂടിയ കാലാവസ്ഥയുള്ള സ്ഥലമാണ്. വേനല്‍ക്കാലത്ത് കനത്ത ചൂട് അനുഭവപ്പെടാറുണ്ട്. ഈ സമയത്ത് 40 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാറുണ്ട്. ഫെബ്രുവരി മുതല്‍ ജൂണ്‍ പകുതിവരെയാണ് സംഗ്ലിയിലെ വേനല്‍ക്കാലം. മെയ് മാസത്തിലാണ് കടുത്ത ചൂട് അനുഭവപ്പെടുന്നത്. വേനല്‍ക്കാലത്ത് സംഗ്ലിയാത്ര പ്ലാന്‍ ചെയ്യാതിരിക്കുന്നതാണ് നല്ലത്.

മഴക്കാലം

അത്യാവശ്യം മഴലഭിയ്ക്കുന്ന സ്ഥലമാണ് സംഗ്ലി. മഴപെയ്യുന്നതോടെ ചൂടിന് അല്‍പം ശമനം വരും. ജൂണ്‍ അവസാനം മുതല്‍ ഒക്ടോബര്‍ വരെയാണ് മഴയുണ്ടാകുന്നത്. ജൂലൈ മാസത്തിലാണ് കനത്ത മഴ അനുഭവപ്പെടുന്നത്.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരിവരെയാണ് സംഗ്ലിയിലെ തണുപ്പുകാലം. ഈ സമയത്താണ് സംഗ്ലിയില്‍ ഏറ്റവും നല്ല കാലാവസ്ഥ അനുഭവപ്പെടുന്നത്. തണുപ്പുകാലത്ത് പകല്‍സമയത്ത് 30 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ ഉയരാറില്ല.