സാംഗ്രൂരില്‍ നിന്ന് 19 കിലോമീറ്റര്‍ അകലെയുള്ള നഗരമായ സുനാമിലാണ് ഈ ഗുരുദ്വാര. ഈ മതകേന്ദ്രം ആദ്യ സിഖ് ഗുരുവായ ശ്രീ ഗുരു നാനാക്ക് ദേവ്ജിയെ ആദരിക്കുന്നതിനാണ് നിര്‍മ്മിച്ചിരിക്കുന്നത്. മാല്‍വ സന്ദര്‍ശനവേളയില്‍ സിര്‍ഹിന്ദ് അരുവിക്കടുത്തുള്ള ശിഷ്യര്റെ വസതിയിലാണ് അദ്ദേഹം താമസിച്ചത്.
ഇവിടെയാണ് പിന്നീട് ഈ ആരാധനാലയം നിര്‍മ്മിച്ചത്. 1919ല്‍ നിര്‍മ്മിച്ച ഗുരുദ്വാര പിന്നീട് 1966ല്‍ നവീകരിച്ചു. ചതുരാകൃതിയിലുള്ള ഹാളും, പൂമുഖവും, വരാന്തയും, ഇഷ്ടിക പാകിയ മുറ്റവും ഒരു കുംഭഗോപുരവുമാണ് ഇവിടെയുള്ളത്. ഇവിടെ വന്ന് പ്രാര്‍ഥിച്ചാല്‍ ആഗ്രഹപൂര്ത്തീകരണമുണ്ടാവുമെന്നാണ് വിശ്വാസം.