Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» മന്‍സ

മന്‍സ - സ്വസ്ഥമായ യാത്രയ്ക്ക് ഒരു കൊച്ചുഭൂമി

8

വിശിഷ്ടമായ ഒരു സംസ്ക്കാരത്തിന്റെ പ്രൌഢമായ പശ്ചാതലമുണ്ട് മന്‍സ പട്ടണത്തിന്. പ്രാചീനമെങ്കിലും പരിഷ്കൃതിയില്‍ ആധുനികതയോട് പലനിലയ്ക്കും സമാനത പുലര്‍ത്തിയ മോഹഞ്ചെദാരോ - ഹാരപ്പ സംസ്ക്കാരങ്ങളുടെ അവശിഷ്ടങ്ങള്‍ ഇവിടത്തെ പല ഗ്രാമങ്ങളില്‍ നിന്നും ഇന്ത്യയിലെ പുരാവസ്തു ഗവേഷകര്‍ (ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ) കണ്ടെടുത്തിട്ടുണ്ട്. ക്രിസ്തുവിന് മുമ്പ്, ഏകദേശം രണ്ടര സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് സിന്ധുനദീതടത്തില്‍ രൂപംകൊണ്ട മഹത്തായ ഒരു നാഗരികതയുടെ ഭാഗമായിരുന്നു ഈ പട്ടണത്തെ ഉള്‍കൊള്ളുന്ന പ്രദേശം. കിഴക്കന്‍ പഞ്ചാബിലെ ബര്‍ണാല-സര്‍ദുല്‍ഘര്‍ - സിര്‍സ റൂട്ടിലാണ് ഇതിന്റെ സ്ഥാനം. ‘വെളുത്ത സ്വര്‍ണ്ണത്തിന്റെ മേഖല’ എന്നും മന്‍സയെ വിളിക്കാറുണ്ട്. കൈതല്‍ സിഖ് രാജവംശത്തിന്റെ കീഴില്‍ (1762-1857) ആകുന്നതിന് മുമ്പ് ഈ പട്ടണം ഫുല്‍കിയ സിഖ് വംശത്തിന്റെ അധീനതയിലായിരുന്നു(1722-1948).

ഭൂപ്രകൃതി, സംസ്കൃതി, പാരമ്പര്യം

ബതിന്‍ഡ ജില്ലയാണ് മന്‍സയുടെ വടക്ക്-പടിഞ്ഞാറ് ഭാഗത്ത്. വടക്ക്-കിഴക്കായി സങ്കുര്‍ ജില്ലയും തെക്ക് ഹരിയാന സംസ്ഥാനവും അതിരിടുന്നു. സിഖ് മത പണ്ഡിതനായ ഭായി ഗുര്‍ദാസാണ് ഈ പട്ടണത്തിന് അടിത്തറയിട്ടതെന്ന് കരുതപ്പെടുന്നു. അദ്ദേഹത്തോടുള്ള ആദരസൂചകമായി എല്ല്ലാ വര്‍ഷവും മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ ഒരുത്സവം ഇവിടെ കൊണ്ടാടാറുണ്ട്.

അന്നേ ദിവസം വിശ്വാസികള്‍ ലഡ്ഢുവും ശര്‍ക്കരയും അദ്ദേഹത്തിന്റെ സമാധിയില്‍ അര്‍പ്പിച്ച് വണങ്ങുന്നു. ഹോളി, ദീപാവലി, ദസ്സറ, ബൈശാഖി എന്ന് തുടങ്ങുന്ന ചെറുതും വലുതുമായ മറ്റു ഉത്സവങ്ങളും അത്യധികം ആവേശപൂര്‍വ്വമാണ് ഇവര്‍ കൊണ്ടാടുന്നത്.

ഏപ്രില്‍ 13 നാണ് സാധാരണയായി ബൈശാഖി ആഘോഷിക്കുന്നത്. സമൃദ്ധമായ വിളവ് ലഭിച്ചതിന് കര്‍ഷകര്‍ ദൈവത്തിന് നന്ദി പറയുകയും മേലിലും നല്ല വിളവുകള്‍ നല്‍കി അനുഗ്രഹിക്കാന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. ആനന്ദവും ആഹ്ലാദവും അലതല്ലുന്ന ഒരാഘോഷം എന്നതിലുപരി കൈവന്ന സൌഭാഗ്യത്തിനുള്ള കൃതജ്ഞതയും പ്രത്യാശാനിര്‍ഭരമായ പ്രാര്‍ത്ഥനകളുമാണ് ഈ ആഘോഷത്തിന്റെ അന്തസ്സത്ത.

പഞ്ചാബിന്റെ ഏറ്റവും ഫലഭൂയിഷ്ടമായ മേഖലയിലാണ് മന്‍സ സ്ഥിതിചെയ്യുന്നത്. സ്വാഭാവികമായും ഇവിടത്തുകാരുടെ പ്രധാന തൊഴില്‍ കൃഷിയാണ്. മുഖ്യവിളയായ പരുത്തിയുടെ സമൃദ്ധമായ ഉത്പാദനത്തെ മുന്‍നിറുത്തി ‘വെളുത്ത സ്വര്‍ണ്ണത്തിന്റെ പ്രദേശം’ എന്ന് മന്‍സ അറിയപ്പെടാറുണ്ട്. സഞ്ചാരികളെ ഊഷ്മളമായി വരവേല്‍ക്കുകയും ആതിഥ്യപൂര്‍വ്വം പെരുമാറുകയും ചെയ്യുന്നവരാണ് ഇവിടത്തെ ദേശവാസികള്‍ .

നിരത്തുവക്കില്‍ കാണുന്ന ദാബകളില്‍ നിന്ന് പഞ്ചാബിന്റെ പരമ്പരാഗതമായ ഭക്ഷണവിഭവങ്ങള്‍ ആസ്വാദ്യകരമായ രുചികളില്‍ സന്ദര്‍ശകര്‍ക്ക് ലഭിക്കും. ഈ ദാബകളെ കൂടാതെ ഹോട്ടലുകളും റെസ്റ്റോറന്റുകളും നഗരത്തിന്റെ ചുറ്റുവട്ടത്ത് ഒരുപാടുണ്ട്.

മന്‍സയ്ക്കകത്തും സമീപത്തുമുള്ള സഞ്ചാരകേന്ദ്രങ്ങള്‍

പട്ടണത്തിലും പരിസരത്തുമായി ധാരാളം വിനോദസഞ്ചാര സ്ഥലങ്ങള്‍ കാഴ്ചവെക്കുന്ന മന്‍സ ഒരു ജനപ്രിയ സഞ്ചാരകേന്ദ്രമാണ്. ഭിഖി, ബരേത, ബുദലദ, ദലേല്‍വാല, പട്ടണത്തിനടുത്തുള്ള സര്‍ദുല്‍ഘര്‍ എന്നീ സ്ഥലങ്ങളിലേക്കെല്ലാം വര്‍ഷം മുഴുവന്‍ സഞ്ചാരികളുടെ പ്രവാഹമാണ്.

മന്‍സയില്‍ എങ്ങനെ എത്തിച്ചേരാം

സംസ്ഥാന തലസ്ഥാനമായ ഛണ്ഡീഗഢുമായും ദേശീയ തലസ്ഥാനമായ ന്യൂഡല്‍ഹിയുമായും  മന്‍സ പട്ടണത്തിന്  സുദൃഢമായ യാത്രാബാന്ധവമുണ്ട്. ഉത്തര റെയില്‍വേയുടെ ഡല്‍ഹി- ബതിണ്ട പാതയിലായതിനാല്‍ ധാരാളം പാസഞ്ചര്‍ ട്രെയിനുകള്‍ ഡല്‍ഹിയില്‍ നിന്ന് നേരിട്ട് മന്‍സയിലേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. പ്രമുഖ നഗരങ്ങളില്‍ നിന്നെല്ലാം ഒരുപാട് ബസ്സുകളും ഇവിടേയ്ക്കുണ്ട്. മന്‍സയില്‍ നിന്ന് 140  കിലോമീറ്റര്‍ അകലെയുള്ള ലുധിയാനയിലെ സഹ് നെവല്‍ എയര്‍പോര്‍ട്ടാണ് മന്‍സയോട് സമീപസ്ഥമായ വിമാനത്താവളം.

മന്‍സ സന്ദര്‍ശിക്കാന്‍ ഏറ്റവും ഉചിതമായ സമയം

ഉപ ഉഷ്ണമേഖലാ കാലാവസ്ഥയാണ് മന്‍സയില്‍ . തീക്ഷ്ണവും വിരസവുമാണ് ഇവിടത്തെ വേനല്‍ . കുറഞ്ഞ മഴയും കൂടിയ ഹ്യുമിഡിറ്റിയുമുള്ള മണ്‍സൂണിന് ദൈര്‍ഘ്യം കുറവാണ്. മഴക്കാലത്തിന് ശേഷമുള്ള സീസണ്‍ (ഒക്ടോബര്‍ , നവംബര്‍ ) തണുത്ത അന്തരീക്ഷത്തോട് കൂടിയതാണ്. ഈ സമയമാണ് മന്‍സ സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം. ഇതിന് ശേഷമുള്ള ശൈത്യകാലത്ത് കുറഞ്ഞ താപനിലയും തണുത്ത കാറ്റുമായിരിക്കും മന്‍സലില്‍ അനുഭവപ്പെടുക.

മന്‍സ പ്രശസ്തമാക്കുന്നത്

മന്‍സ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം മന്‍സ

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം മന്‍സ

 • റോഡ് മാര്‍ഗം
  പഞ്ചാബിലെ എല്ലാ പ്രമുഖ നഗരങ്ങളില്‍ നിന്നും മന്‍സയിലേക്ക് ബസ്സ് സര്‍വ്വീസുകളുണ്ട്. ഒരുപാട് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ബസ്സുകള്‍ ബര്‍ണാല-സര്‍ദുല്‍ഘര്‍ - സിര്‍സ ഹൈവേയില്‍ ദിവസവും സര്‍വ്വീസ് നടത്തുന്നുണ്ട്.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  ബതിണ്ട-ജിണ്ട-ഡല്‍ഹി റെയില്‍വേ പാതയിലായതിനാല്‍ ഡല്‍ഹിയില്‍ നിന്ന് മിക്കപ്പോഴും മന്‍സയിലേക്ക് നേരിട്ട് ട്രെയിനുകളുണ്ടാകും. ന്യൂഡല്‍ഹി-ബതിണ്ട ഇന്റര്‍സിറ്റി എക്സ്പ്രസ്സ്, ഫിറോസ്പുര്‍ -മുംബൈ ജനത എക്സ്പ്രസ്സ്, ബികാനര്‍ - ഗുവാഹട്ടി എക്സ്പ്രസ്സ്, പഞ്ചാബ് മെയില്‍ എന്നിവ മന്‍സയില്‍ സ്റ്റോപ് അനുവദിച്ചിട്ടുള്ള പ്രമുഖ ട്രെയിനുകളാണ്.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  ലുധിയാനയിലെ സഹെന്‍ വാല്‍ എയര്‍പോര്‍ട്ടാണ് മന്‍സയോട് ഏറ്റവും അടുത്ത് കിടക്കുന്ന വിമാനത്താവളം. അവിടെനിന്ന് ബസ്സോ ടാക്സിയോ മുഖേന ഏകദേശം 2 മണിക്കൂറും 9 മിനിറ്റും യാത്ര ചെയ്താല്‍ ഈ പട്ടണത്തിലെത്താം. ഇന്ത്യന്‍ എയര്‍ലൈന്‍സ്, ജെറ്റ് എയര്‍വേസ്, ഇന്‍ഡിഗോ പോലുള്ള എല്ലാ പ്രമുഖ എയര്‍ലൈന്‍സുകളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സഹെന്‍ വാല്‍ എയര്‍പോര്‍ട്ടിലേക്ക് ദിവസവും ഫ്ലൈറ്റ് സര്‍വ്വീസ് നടത്തുന്നുണ്ട്.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
22 Oct,Fri
Return On
23 Oct,Sat
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
22 Oct,Fri
Check Out
23 Oct,Sat
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
22 Oct,Fri
Return On
23 Oct,Sat