ബസ് വഴിയും ക്യാബ് വഴിയും എല്ലാ ഭാഗത്തേക്കും എളുപ്പമെത്താവുന്ന സ്ഥലമാണ് സാംഗ്രൂര്‍. ന്യൂഡല്‍ഹിയില്‍ നിന്ന് എര് എച്ച് പത്തിലൂടെ നാല് മണിക്കൂര്‍ 18 മിനിട്ട് യാത്ര ചെയ്താല്‍ ഇവിടെയെത്താം. 256 കിലോമീറ്റര്‍ മാത്രമാണ് ദൂരം. പട്യാലയില്‍ നിന്ന് 56 കിലോമീറ്റര്‍, ലുധിയാനയില്‍ നിന്ന് 77 കിലോമീറ്റര്‍, ചണ്ഡിഗഡില്‍ നിന്ന് 125 കിലോമീറ്റര്‍ എന്നിങ്ങനെയാണ് ദൂരം. അത് പോലെ പഞ്ചാബിലെ മറ്റു നഗരങ്ങളില്‍ നിന്നെല്ലാം ഇവിടേക്ക് യാത്രാമാര്‍ഗങ്ങളുണ്ട്.