Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സരിസ്ക » കാലാവസ്ഥ

സരിസ്ക കാലാവസ്ഥ

സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് സരിസ്ക സന്ദര്‍ശത്തിന് അനുയോജ്യമായ സമയം.മാര്‍ച്ച് ഏപ്രില്‍ മാസത്തില്‍ നടക്കുന്ന ഗംഗൗര്‍ ഉല്‍സവം കാണാന്‍ നിരവധി സഞ്ചാരികള്‍ എത്താറുണ്ട്.

വേനല്‍ക്കാലം

ഏപ്രില്‍ മുതല്‍ മെയ് വരെയാണ് ഇവിടെ വേനല്‍ക്കാലം . ഈ സമയം 47 ഡിഗ്രി വരെ അന്തരീക്ഷ താപനില ഉയരുന്നതിനാല്‍ സൂര്യാഘാതത്തിന്  അടക്കം സാധ്യതയുള്ളതിനാല്‍ ഈസമയത്ത് സന്ദര്‍ശനം നല്ലതായിരിക്കില്ല.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ നീളുന്ന മഴക്കാലത്ത്  മോശമല്ലാത്ത മഴ ലഭിക്കുന്ന സ്ഥലമാണ് സരിസ്ക. കടുത്ത ചൂടില്‍ നിന്ന് ആശ്വാസം നല്‍കുമെങ്കിലും ഈര്‍പ്പം നിറഞ്ഞുനില്‍ക്കുന്ന അവസ്ഥയായതിനാല്‍ ട്രക്കിംഗ് അടക്കം ബുദ്ധിമുട്ടുള്ളതാകും.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ഇവിടെ കുളിര്‍മയുള്ള കാലാവസ്ഥ അനുഭവപ്പെടുന്നത്. ഈ സമയം കുറഞ്ഞ താപനില ചില സമയങ്ങളില്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെയാകും. ഈ സമയം സന്ദര്‍ശനത്തിന് അനുയോജ്യമാണ്.