പുരാവസ്തുവകുപ്പ് ഏതാണ്ട്1907 മുതല്‍ സാരാനാഥില്‍ പര്യവേഷണങ്ങള്‍ നടത്തിവരുന്നുണ്ട്. ബുദ്ധമതവുമായി ബന്ധപ്പെട്ട നിരവധി സാധനസാമഗ്രികളും തെളിവുകളും ഇവിടെ നിന്നും കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. നിരവധി സ്തൂപങ്ങളും സ്മാരകങ്ങളും നിറഞ്ഞ ഒരു പ്രധാന കേന്ദ്രമാണ് ആര്‍ക്കിയോളജിക്കല്‍ ആന്‍ഡ് എസ്‌കവേഷന്‍ ഏരിയ.
250 ബി സിയിലുള്ള അശോകസ്തൂപം, ഗുപ്ത കാലഘട്ടത്തില്‍ ഉണ്ടായിരുന്ന ധാമേക് സ്തൂപം, നാലുമുതല്‍ പന്ത്രണ്ടുവരെയുള്ള നൂറ്റാണ്ടുകളിലെ മറ്റു സ്തൂപങ്ങളും സ്മാരകങ്ങളും തുടങ്ങിയവ ചരിത്രപ്രേമികളെയും സഞ്ചാരികളെയും ഇവിടേക്ക് ആകര്‍ഷിക്കുന്നു.