Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» രോഹ്‌താസ്‌

രോഹ്‌താസ്‌- സംസ്കാരങ്ങളുടെ യോജിപ്പ്

45

ബിസി അഞ്ചാം നൂറ്റാണ്ടിനും ആറാം നൂറ്റാണ്ടിനും ഇടയില്‍ പൂര്‍വ്വ മൗര്യന്‍മാരുടെ നിയന്ത്രണത്തിലുള്ള മഗധ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു ബീഹാറിലെ രോഹ്‌താസ്‌ ജില്ല. ഈ സ്ഥലത്തെ മൗര്യ ഭരണകാലത്തെ സൂചിപ്പിക്കുന്ന അശോകചക്രവര്‍ത്തിയുടെ രാജശാസനം രേഖപെടുത്തിയ ചെറിയ പാറക്കല്ലിവിടുണ്ട്‌. ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്‌ ശേഷം ഷഹബാദ്‌ ജില്ലയുടെ ഭാഗമായിരുന്ന രോഹ്‌താസ്‌ 1972ലാണ്‌ സ്വതന്ത്ര ജില്ലയായി മാറുന്നത്‌.

രോഹ്‌താസിലെ വിനോദ സഞ്ചാരകേന്ദ്രങ്ങള്‍

രോഹ്‌താസിലെ ഏറ്റവും ആകര്‍ഷകമായ സ്ഥലങ്ങളില്‍ ഒന്നാണ്‌ രോഹ്‌താസ്‌ഗഢ്‌ കോട്ട. മുഗള്‍ ശൈലിയില്‍ പണികഴിപ്പിച്ചിട്ടുള്ളതാണീ കോട്ട. മനോഹര ക്ഷേത്രമായ താര ചാന്ദി, ഷേര്‍ഷ സൂരിയുടെ ശവകുടിരം സ്ഥിതി ചെയ്യുന്ന സസരം, ഹസന്‍ ഷാ സൂര്‍ പണികഴിപ്പിച്ച ഷേര്‍ഗഢ്‌ കോട്ട എന്നിവയാണ്‌ മറ്റ്‌ ആകര്‍ഷകമായ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍. ചരിത്രസ്‌മാരകങ്ങള്‍ക്ക്‌ പുറമെ നിരവധി മതകേന്ദ്രങ്ങളും ഇവിടെയുണ്ട്‌.

രോഹ്‌താസ്‌ഗഢില്‍ നിരവധി ക്ഷേത്രങ്ങളും മസ്‌ജിദുകളുമുണ്ട്‌. ചാച ഫഗുമാല്‍ സാഹിബ്‌ജി കാ ഗുരുദ്വാര ഒരു പുണ്യസ്ഥലമാണ്‌. അക്‌ബര്‍പൂര്‍, രെഹാല്‍, ദിയോ മര്‍ക്കെണ്ടേയ, ബലൂണി അണക്കെട്ട്‌, അഖോരിഗോള ,ധ്രുവന്‍ കുണ്ഡ്‌, ഗുപ്‌ത അണക്കെട്ട്‌ എന്നിവയാണ്‌ മറ്റ്‌ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍.

രോഹ്‌താസിലെ കാലാവസ്ഥ

ഒക്‌ടോബര്‍ മുതല്‍ മെയ്‌ വരെയാണ്‌ രോഹ്‌താസ്‌ സന്ദര്‍ശിക്കാന്‍ അനുയോജ്യമായ കാലയളവ്‌.

റോഹ്‌താസിലെ ഉത്സവങ്ങളും കലകളും

റോഹ്‌താസിലെ ജനങ്ങളുടെ ആനന്ദവും ഉത്സാഹവും എന്താണന്ന്‌ ഇവിടുത്തെ ഉത്സവങ്ങള്‍ അവര്‍ ആഘോഷിക്കുന്നത്‌ കണ്ടാലറിയാന്‍ കഴിയും. ബീഹാറിലെ മറ്റ്‌ പ്രദേശങ്ങളിലെ പോലെ റോഹ്‌താസിലും ഛാത്‌ പൂജ വളരെ ഗംഭീരമായി ആഘോഷിക്കാറുണ്ട്‌. ദസ്സറ, ഹോളി, ദുര്‍ഗപൂജ, ചിത്രഗുപ്‌ത പൂജ, മിലാദുല്‍-നബി, തീജ്‌, ഭെയ്‌ദൂജ്‌, ദീപാവലി, സത്‌ സാവിത്രി പൂജ എന്നിവയാണ്‌ ഇവിടെ ആഘോഷിക്കുന്ന പ്രധാന ഉത്സവങ്ങള്‍. ജാതിമത വ്യത്യാസങ്ങളില്ലാതെയാണ്‌ ഉത്സവങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ നഗരത്തില്‍ നടത്തുന്നത്‌. എല്ലാ സമൂഹത്തില്‍ ഉള്ളവരും ഇതില്‍ പങ്കെടുക്കാറുണ്ട്‌. നഗരവാസികളുടെ ഐക്യവും സാഹോദര്യവും പ്രകടമാകുന്ന സന്ദര്‍ഭങ്ങളാണിത്‌. 1982 ല്‍ സ്ഥാപിച്ച 1342 ചതുരശ്ര കിലോ മീറ്റര്‍ വ്യാപിച്ച്‌ കിടക്കുന്ന കെയ്‌മൂര്‍ വന്യ ജീവി സങ്കേതത്താലും റോഹ്‌താസ്‌ പ്രശസ്‌തമാണ്‌. റോഹ്‌താസിലെ സ്ഥലങ്ങളെല്ലാം ആസ്വദിക്കുന്നതിന്‌ റോഡ്‌, റെയില്‍ മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കാം.

രോഹ്‌താസ്‌ പ്രശസ്തമാക്കുന്നത്

രോഹ്‌താസ്‌ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം രോഹ്‌താസ്‌

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം രോഹ്‌താസ്‌

 • റോഡ് മാര്‍ഗം
  ഗ്രാന്‍ഡ്‌ ട്രങ്ക്‌ റോഡ്‌ കടന്നു പോകുന്നത്‌ സസരം, ദെഹ്രി എന്നിവ വഴിയാണ്‌. സസരം ആരയുമായമായി ബന്ധപ്പെട്ട്‌ കിടക്കുന്നു.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  സോണിലെ ദഹ്രിയിലും സസരത്തിലും വലിയ റെയില്‍വെസ്റ്റേഷനുകളുണ്ട്‌. നിരവധി പ്രമുഖ ട്രയിനുകള്‍ ഇതുവഴി കടന്നു പോകുന്നുണ്ട്‌.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  There is no air port available in രോഹ്‌താസ്‌
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
19 Sep,Sun
Return On
20 Sep,Mon
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
19 Sep,Sun
Check Out
20 Sep,Mon
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
19 Sep,Sun
Return On
20 Sep,Mon