ചാന്ദിന് ചൗകിന് സമാനമാണ് പന്നിലാല്‍ ചൗക്. സത്‌നയിലെ ഏറ്റവും തിരക്കേറിയ ഭാഗങ്ങളില്‍ ഒന്നാണ് ഇവിടം. എല്ലായ്‌പ്പോഴും ഇവിടെ ഷോപ്പിംഗിന് എത്തുന്നവരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. യാത്രയ്‌ക്കിടെ ഷോപ്പിംഗും നടത്താന്‍ ആഗ്രഹിക്കുന്നവര്‍ പന്നിലാല്‍ ചൗക് സന്ദര്‍ശനം ഒഴിവാക്കരുത്.
ചെറിയ ചെറിയ കടകളുടെ നീണ്ട നിര ഇവിടെ കാണാനാകും. ഇതിന് പുറമെ ഇവിടെ നിരവധി റസ്റ്റോറന്റുകളും ഫുഡ് കിയോസ്‌കുകളും പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഭക്ഷണ പ്രിയര്‍ക്കും പന്നിലാല്‍ ചൗക് സന്ദര്‍ശിക്കാം. ഇവിടുത്തെ ലസ്സിയും പോഹാ ജലേബിയും പേരുകേട്ട വിഭവങ്ങളാണ്.



Click it and Unblock the Notifications