ആഗ്ര: താജ്മഹല്‍ മാത്രമല്ല ആഗ്രയില്‍

ഹോം » സ്ഥലങ്ങൾ » ആഗ്ര » ഓവര്‍വ്യൂ

വിശ്വപ്രസിദ്ധമായ താജ്മഹലിനെ പ്രതീകവല്ക്കരിക്കുന്ന പട്ടണമാണ് ആഗ്ര. തലസ്ഥാന നഗരമായ ഡല്‍ഹിയില്‍ നിന്ന് ഏകദേശം ഇരുനൂറ് കിലോമീറ്റര്‍  അകലെയായി ഉത്തരേന്ത്യന്‍ സംസ്ഥാനമായ ഉത്തര്‍ പ്രദേശിലാണ് ഇതിന്റെ സ്ഥാനം. പതിനൊന്നാം നൂറ്റാണ്ടോടെയാണ് ചരിത്രത്താളുകളില്‍ ആഗ്ര പ്രത്യക്ഷപ്പെടുന്നത്. ചരിത്രത്തിന്റെ ചില ദശാസന്ധികളില്‍ വെച്ച് ഹിന്ദു - മുസ്ലിം ഭരണാധികാരികള്‍ മാറി മാറി ആഗ്രയുടെ ഭരണം കയ്യാളിയിട്ടുണ്ട്. ഈ രണ്ട് പ്രബല ശക്തികളുടെയും സാംസ്ക്കാരിക മുദ്രണങ്ങള്‍ ആഗ്ര തന്റെ ആടയില്‍  ഊടും പാവും നെയ്ത് ചേര്‍ത്തിട്ടുമുണ്ട്. ലോക പൈതൃക സ്ഥലങ്ങള്‍എന്ന യുനെസ്കോയുടെ അംഗീകാരത്തിന് താജ് മഹലിന് പുറമെ ആഗ്രയിലെ മറ്റ് രണ്ട് സ്ഥലങ്ങള്‍കൂടി അര്‍ഹമായിട്ടുണ്ട്. ആഗ്രകോട്ടയും ഫത്തേപുര്‍ സിക്രിയും.

ചരിത്രം

മുഗള്‍സാമ്രാജ്യ തലസ്ഥാനം എന്ന പദവി കൈവന്നതോടെ ആഗ്ര, ചരിത്രത്തിന്റെ മുന്‍  നിരയിലേക്ക് കടന്ന് വന്നു. മുഗള്‍സാമ്രാജ്യസ്ഥാപകനായ ബാബര്‍  1526 ല്‍ ഈ പട്ടണത്തെ തന്റെ തലസ്ഥാനമാക്കി. പിന്നീട് വന്ന മുഗള്‍ചക്രവര്‍ത്തിമാരാരും ഈ അവസ്ഥയ്ക്ക് മാറ്റമൊന്നും വരുത്തിയില്ല. 1658 വരെ ആഗ്ര തന്നെയായിരുന്നു മുഗളരുടെ ആസ്ഥാനപട്ടണം.

ആഢംഭരവും ആര്‍ഭാടവും പരിലസിക്കുന്ന എണ്ണമറ്റ നിര്‍മ്മിതികള്‍ ഈ കാലഘട്ടത്തില്‍ ആഗ്രയ്ക്ക് പ്രൌഢിയേകി. ഓരോ ഭരണാധികാരിയും ഇക്കാര്യത്തില്‍ തന്റെ മുന്‍ഗാമികളെ അനുധാവനം ചെയ്തു. ഇതില്‍ എടുത്തു  പറയേണ്ടത് താജ് മഹല്‍ തന്നെ. വികാരവായ്പും കലാചാതുരിയും സമം ചേര്‍ ത്ത് ഷാജഹാന്‍  ചക്രവര്‍ത്തി തന്റെ പ്രിയതമയായിരുന്ന മുംതാസിന്‌  വേണ്ടി പണിത ഈ പ്രണയകുടീരം ഇന്ന് ലോകമൊട്ടാകെ അനശ്വര പ്രേമത്തിന്റെ സ്മാരകമായി അംഗീകരിക്കപ്പെടുന്നു. അക്ബര്‍  ചക്രവര്‍ത്തിയാകട്ടെ ആഗ്രകോട്ട നവീകരിക്കുന്നതിനൊപ്പം ഫത്തേപുര്‍ സിക്രി പണിയുകയും ചെയ്തു.

ആഗ്രയിലെ ടൂറിസം

ഡല്‍ഹിയുടെ സമീപത്ത് കിടക്കുന്ന പട്ടണം എന്ന പ്രത്യേകത ഉള്ളതിനാല്‍ ആഗ്രയിലേക്കൊരു ഹ്രസ്വസന്ദര്‍ശനത്തിന് ആളുകള്‍മുതിരാതിരിക്കില്ല. താജ് മഹലിന് പുറമെ ഇവിടെയുള്ള എണ്ണമറ്റ കാഴ്ചകള്‍കാണാന്‍  ഉദ്ദേശിക്കുന്നവര്‍ക്ക് നിരാശപ്പെടേണ്ടിവരില്ല. നല്ല ഭക്ഷണവും സുഖതാമസവും വാഗ്ദാനം ചെയ്യുന്ന ഒരുപാട് സ്ഥലങ്ങള്‍ഇവിടെയുണ്ട്. സുവര്‍ ണ്ണത്രയം എന്നറിയപ്പെടുന്ന മൂന്ന് നഗരങ്ങളാണ് ജയ്പൂര്‍,ഡല്‍ഹി, ആഗ്ര എന്നിവ. ഏറ്റവും കൂടുതല്‍ സഞ്ചാരികളെ ആകര്‍ ഷിക്കുന്ന ടൂറിസ്റ്റ്കേന്ദ്രങ്ങളാണിവ. ആഗ്രയോട് ചേര്‍ ന്ന് കിടക്കുന്ന ഫത്തേപുര്‍ സിക്രിയും മഥുരയും സഞ്ചാരപ്രിയരുടെ ഇഷ്ടകേന്ദ്രങ്ങളാണ്. ആഗ്രയിലെ മാര്‍ ക്കറ്റ്പ്രദേശത്ത് നിന്ന് സ്മാരകവസ്തുക്കളും കരകൌശല സാധനങ്ങളും വാങ്ങാന്‍ കിട്ടും. ഏജന്റുകള്‍ , റിക്ഷക്കാര്‍ , അംഗീകാരമില്ലാത്ത ഗൈഡുകള്‍എന്നിവരുമായി ഇടപെടേണ്ടിവരുമ്പോള്‍ശ്രദ്ധിക്കണം.

ആഗ്രയ്ക്കകത്തും ചുറ്റുപാടുമുള്ള സന്ദര്‍ശനസ്ഥലങ്ങള്‍

ഇതര സഞ്ചാരകേന്ദ്രങ്ങളില്‍ നിന്ന് ആഗ്രയെ വേറിട്ട് നിര്‍ ത്തുന്നത് ഇവിടത്തെ ആകര്‍ ഷകമായ ചരിത്രസ്മാരകങ്ങളും കെട്ടിടങ്ങളും തന്നെയാണ്. ശീര്‍ഷഗണ്യനായ താജ് മഹലിന് പുറമെ യമുനാനദിക്കരയിലുള്ള ആഗ്രകോട്ട, അൿ ബര്‍  ചക്രവര്‍ ത്തിയുടെ ശവകുടീരം, ചീനി കാ റൌസ, ദിവാന്‍  ഇ ആം, ദിവാന്‍  ഇ ഖാസ് എന്നിവയെല്ലാം മുഗള്‍ഭരണകാലത്തെ ജനജീവിതത്തെ കുറിച്ച് വ്യക്തമായ ഉള്‍ ക്കാഴ്ച തരുന്ന സ്മാരകങ്ങളാണ്. ഇത് കൂടാതെ ഇതുമത് അദ്ദൌല, മറിയം സമാനി എന്നിവരൂടെ ശവകുടീരങ്ങളും ജസ്വന്ത് കി ഛത്രി, ചൌസട് ഖമ്പ, താജ് മ്യൂസിയം എന്നിങ്ങനെയും കാഴ്ചകളുടെ എണ്ണം അനന്തമാണ്.

മതപരമായ സഹിഷ്ണുത ഇന്ത്യയിലെ മറ്റേതൊരു പട്ടണത്തിലുമെന്ന പോലെ ആഗ്രയിലും കാണാം. ബഗേശ്വരനാഥ ക്ഷേത്രവുമായി അധികം ദൂരെയല്ലാതെ ചേര്‍ ന്ന്നില്ക്കുന്ന ജമാമസ്ജിദിന്റെ ദൃശ്യം അവാച്യമാണ്. മറ്റുപട്ടണങ്ങളെ പോലെ ആഗ്രയും ശബ്ദവും ഗന്ധവും കാഴ്ചാവിസ്മയങ്ങളും നിറഞ്ഞതാണ്. പക്ഷേ, പകരം വെക്കാന്‍  അവര്‍ ക്കില്ലാത്ത പ്രശാന്തമായ നിര്‍ മ്മല സ്ഥലങ്ങള്‍ഇവിടെയുണ്ട്. സോമിബാഗ്, മെഹ്താബ് ബാഗ് എന്നീ ബൊട്ടാണിക്കല്‍ ഗാര്‍ ഡനുകള്‍നഗരത്തിന്റെ ആരവങ്ങളില്‍ നിന്ന് മാറിനില്ക്കാന്‍  കൊതിക്കുന്നവര്‍ക്കുള്ള അഭയസ്ഥാനമാണ്. ഉദയാസ്തമയങ്ങള്‍ ക്ക് പുറമെ ആള്‍ ക്കൂട്ടങ്ങളില്‍ നിന്ന് വേറിട്ട് നില്ക്കുന്ന താജ് മഹലിന്റെ സമ്മോഹന കാഴ്ചയും മതിവരുവോളം ഇവിടെനിന്ന് ആസ്വദിക്കാം.

സന്ദര്‍ ശകര്‍ ക്കൊപ്പം ഒരുപാട് പക്ഷികള്‍ ക്കും ഈ പട്ടണം ആതിഥ്യമരുളുന്നുണ്ട്. കീതം പൊയ്കയും സുരസരോവര പക്ഷിസങ്കേതവും ദേശാടന പക്ഷികള്‍അടക്കം സ്വദേശികളും വിദേശികളുമായ നാനാജാതി പക്ഷികളുടെ ഇഷ്ടതാവളമാണ്. സൈബീരിയന്‍  കൊക്കുകള്‍ , സാറസ് കൊക്കുകള്‍ , സ്പൂണ്‍ബില്ലുകള്‍ , ബ്രാമിനി ഡക്കുകള്‍ , ബാര്‍ -ഹെഢ്ഢഡ് വാത്തുകള്‍ , ഷവലറുകള്‍എന്നിങ്ങനെ അറിയുന്നതും അല്ലാത്തതുമായ ധാരാളം പക്ഷിവൈജാത്യങ്ങള്‍ഇവിടെ സസുഖം വാഴുന്നു.

Please Wait while comments are loading...