Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സിയോനി » കാലാവസ്ഥ

സിയോനി കാലാവസ്ഥ

ശീതകാലമാണ് ഇവിടെ സന്ദര്‍ശനത്തിന് ഏറ്റവും പറ്റിയ സമയം. മഴക്കാലത്ത് കനത്ത മഴകാരണവും വേനല്‍ക്കാലത്ത് കനത്ത ചൂട് കാരണവും ഇവിടെ യാത്ര ചെയ്യുന്നത് നന്നാവില്ല. 

വേനല്‍ക്കാലം

പൊതുവേ വരണ്ടതും ചൂടേറിയതുമായ കാലാവസ്ഥയാണ് ഇവിടെ വേനല്‍ക്കാലത്ത്. 24 ഡിഗ്രിയായിരിക്കും കുറഞ്ഞ താപനില. ഇത് 48 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാറുണ്ട്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയാണ് വേനല്‍ക്കാലം. ഇക്കാലത്ത് ഇവിടം സന്ദര്‍ശിക്കുന്നത് നന്നാവില്ല.

മഴക്കാലം

ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയാണ് മഴക്കാലം. മനോഹരമായ കാലാവസ്ഥയാണ് ഇക്കാലത്തിവിടെ. ശരാശരി 2150 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുന്ന പ്രദേശമാണിത്.

ശീതകാലം

ഒക്ടോബര്‍ മുതല്‍ ജനുവരി വരെയാണ് ശീതകാലം. 9 ഡിഗ്രി സെല്‍ഷ്യസ് മാത്രമാണ് ശീതകാലത്ത് ഇവിടത്തെ കുറഞ്ഞ താപനില. കൂടിയതാകട്ടെ 36 ഉം. കാഴ്ചകള്‍ കാണാനും യാത്ര ആസ്വദിക്കാനും ഏറ്റവും പറ്റിയ മാസങ്ങളാണ് ഇത്.