Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സേവാഗ്രാം » കാലാവസ്ഥ

സേവാഗ്രാം കാലാവസ്ഥ

ഏതാണ്ട് പുനെയ്ക്ക് സമാനമായ കാലാവസ്ഥയാണ് ജുന്നാറിലും. താരതമ്യേന തണുത്തതും മനോഹരവുമായ ശീതകാലമാണ് കാഴ്ചകള്‍ കാണാന്‍ ഏറ്റവും അനുയോജ്യം.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ ജൂണ്‍ ആദ്യം വരെയാണ് ഇവിടെ വേനല്‍ക്കാലം. വേനല്‍ക്കാലത്ത് കടുത്ത ചൂട് അനുഭവപ്പെടാറുണ്ട്. 42 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയരുന്നു. 28 ഡിഗ്രിയാണ് ഇക്കാലത്തെ കുറഞ്ഞ താപനില. അതിനാല്‍ത്തന്നെ വേനല്‍ക്കാലത്ത് സേവാഗ്രാം യാത്ര ഒഴിവാക്കുന്നതാണ് നല്ലത്.

മഴക്കാലം

മഴക്കാലമാണ് സേവാഗ്രാമിന്റെ പ്രകൃതിഭംഗി കണ്ടറിയാന്‍ ഏറ്റവും അനുയോജ്യം. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലത്താണ് ഇവിടെ മഴപെയ്യുന്നത്. വളരെ കുറച്ച് മാത്രം മഴ ലഭിക്കുന്ന പ്രദേശമാണിത്. കാലവസ്ഥ അധികം തണുപ്പേറിയതല്ലെങ്കിലും വേനല്‍ക്കാത്തെ അപേക്ഷിച്ച് സുഖകരമാണ്.

ശീതകാലം

മനോഹരമായ കാലാവസ്ഥയാണ് ശീതകാലത്ത് സേവാഗ്രാമില്‍. നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള ശൈത്യകാലത്താണ് യാത്രയ്‌ക്കൊരുങ്ങാന്‍ നല്ലത്. 15 ഡിഗ്രി സെല്‍ഷ്യസ് മാത്രമാണ് ഇക്കാലത്തെ കുറഞ്ഞ താപനില. കൂടിയ താപനില 28 ഡിഗ്രിയും.