Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» സേവാഗ്രാം

സേവാഗ്രാം - ഗാന്ധിജിയുടെ ആശ്രമം

7

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പേരുമായി ഏറെ ബന്ധമുള്ളതാണ് സേവാഗ്രാമെന്ന സ്ഥലം. ഭാര്യ കസ്തൂര്‍ബയ്‌ക്കൊക്കൊപ്പം അദ്ദേഹം താമസിച്ച കുടിലുകളും ശേഷിപ്പുകളും മറ്റും ഇപ്പോഴും ഇവിടെ കാണാം. കലാപരമായി അലങ്കരിച്ചതോ ചമച്ചൊരുക്കിയതോ അല്ല ഈ കുടിലുകള്‍. മുളകളും മണ്‍കട്ടകളും ഉപയോഗിച്ച് നിര്‍മിച്ച ഈ കുടിലുകളില്‍ നിന്നും സഞ്ചാരികള്‍ക്ക് വായിച്ചെടുക്കാം എത്രമാത്രം ലളിതമായ ജീവിതമാണ് മഹാത്മാവ് നയിച്ചിരുന്നത് എന്ന്.

മഹാദേവ കുടി, കിഷോര്‍ കുടി, പാര്‍ചുരെ കുടി തുടങ്ങിയവയാണ് ഇവിടത്തെ നിരവധി കുടിലുകളില്‍ ചിലത്. സ്വാതന്ത്ര്യലബ്ധിക്ക് മുന്‍പുള്ള അന്തരീക്ഷം കുറേയൊക്കെ നിലനിര്‍ത്താനും ഇവിടത്തെ പരിസരത്തിന് സാധിക്കുന്നു. ഗാന്ധിജി ആശ്രമം സ്ഥാപിക്കുന്ന കാലത്ത് ഇവിടെ ഏകദേശം ആയിരത്തോളം ആളുകളാണ് താമസിച്ചിരുന്നത്. എന്നാല്‍ ഇന്ന് സ്വദേശികളും വിദേശികളുമടക്കം നിരവധി സഞ്ചാരികള്‍ സേവാഗ്രാമിലെത്തി ഇന്ത്യ കണ്ട ഏറ്റവും കരുത്തനായ ഒരു മനുഷ്യന്റെ സ്പന്ദനങ്ങളും ജീവിതരീതിയും തൊട്ടറിഞ്ഞ് മടങ്ങുന്നു. മനോഹരമായ കാലാവസ്ഥയും ഭൂപ്രകൃതിയും സേവാഗ്രാമിന്റെ അന്തരീക്ഷത്തിന് മാറ്റുകൂട്ടുന്നു.

അടിസ്ഥാന വിവരങ്ങള്‍

സേവാഗ്രാമെന്ന പേരിന് തന്നെ ശാന്തത എന്ന് മറുവാക്കുണ്ടാവണം. അത്രമേല്‍ സ്വച്ഛമാണ് ഇവിടം. കനത്ത കാടിനുള്‍വത്തായി ധ്യാനത്തിനും പ്രാര്‍ത്ഥനയ്ക്കും ആഗ്രഹിക്കുന്ന സഞ്ചാരികളുടെ പ്രിയപ്പെട്ട യാത്രാസ്ഥലം കൂടിയാണ് സേവാഗ്രാം. മഹാരാഷ്ട്രയിലെ ഈ പ്രശാന്തസുന്ദരമായ സ്ഥലത്തിന് മലയാളത്തില്‍ സേവനത്തിന് വേണ്ടിയുള്ള ഒരു ഗ്രാമം എന്നാണ് അര്‍ത്ഥം. ഗാന്ധിജി ഇവിടെ താമസത്തിനെത്തുന്നതുവരെ ഈ സ്ഥലത്തിന് പേര് ഷേഗോണ്‍ എന്നായിരുന്നു. വാര്‍ധ ജില്ലയില്‍ നിന്ന് എട്ടുകിലോമീറ്റര്‍ മാറിയാണ് ഗാന്ധിജിയുടെ സേവാഗ്രാം സ്ഥിതിചെയ്യുന്നത്.

സേവാഗ്രാം പ്രശസ്തമാക്കുന്നത്

സേവാഗ്രാം കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം സേവാഗ്രാം

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം സേവാഗ്രാം

  • റോഡ് മാര്‍ഗം
    നിരവധി സര്‍ക്കാര്‍ വാഹനങ്ങളും പ്രൈവറ്റ് ബസ്സുകളും ഇവിടേക്ക് ലഭ്യമാണ്. വാര്‍ധ, നാഗ്പൂര്‍ തുടങ്ങിയ സമീപ നഗരങ്ങളിലേക്ക് പൂനെ, മുംബൈ, ഹൈദരാബാദ്, നാസിക്, ഭോപ്പാല്‍, കാണ്‍പൂര്‍, വിശാഖപട്ടണം, ഇന്‍ഡോര്‍, വിജയവാഡ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ഇവിടേക്ക് ബസ്സുകളുണ്ട്. ഡീലക്‌സ്, സെമി ഡീലക്‌സ് ബസ്സുകളില്‍ നിരക്ക് വ്യത്യാസപ്പെട്ടിരിക്കും. ബസ്സിന് ഒരാള്‍ക്ക് 100 രൂപ നിരക്കില്‍ നാഗ്പൂരില്‍ നിന്നും സേവാഗ്രാമിലെത്താന്‍ സാധിക്കും.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    നാഗ്പൂരാണ് അടുത്ത റെയില്‍വേ സ്റ്റേഷന്‍. 75 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. മുംബൈ പോലുള്ള പ്രധാന നഗരങ്ങളില്‍ നിന്നും മഹാരാഷ്ട്രയിലെ മറ്റ് സ്റ്റേഷനുകളില്‍നിന്നും ഇവിടേക്ക് ട്രെയിനുകള്‍ ലഭിക്കും. ഇവിടെ നിന്നും ടാക്‌സി യില്‍ സേവാഗ്രാമിലെത്താന്‍ സാധിക്കും.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    നാഗ്പൂരാണ് സേവാഗ്രാമിന് ഏറ്റവും അടുത്തുള്ള നഗരം. നാഗ്പൂര്‍ ഡോ. ബാബാ സാഹേബ് അംബേദ്കര്‍ വിമാനത്താവളമാണ് വിമാനമാര്‍ഗം സേവാഗ്രാമിലെത്താനുളള ഏറ്റവും നല്ല മാര്‍ഗം. മുംബൈ, പുനെ, ഡെല്‍ഹി ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നും ഇവിടേക്ക് ദിവസേന വിമാനങ്ങളുണ്ട്. നാലായിരം മുതല്‍ ഏഴായിരം രൂപ വരെ വിമാനടിക്കറ്റുകള്‍ ലഭ്യമാണ്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
25 Jul,Sat
Return On
26 Jul,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Jul,Sat
Check Out
26 Jul,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Jul,Sat
Return On
26 Jul,Sun

Near by City