Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ശിവഗംഗെ » കാലാവസ്ഥ

ശിവഗംഗെ കാലാവസ്ഥ

വേനല്‍ക്കാലം

ഫെബ്രുവരി മുതല്‍ മെയ് വരെയാണ് വേനല്‍ക്കാലം. വേനല്‍ക്കാലത്ത് പകല്‍സമയത്ത് താരതമ്യേന നല്ല ചൂട് അനുഭവപ്പെടുന്നു. 27 ഡിഗ്രി സെല്‍ഷ്യസിനും 24 ഡിഗ്രി സെല്‍ഷ്യസിനുമിടയിലായിരിക്കും രാത്രി പൊതുവേ തണുത്തതായിരിക്കും. ഇടയ്ക്കിടെ നേരിയ മഴയും ഉണ്ടാകാറുണ്ട്.  

മഴക്കാലം

ജൂണ്‍ മുതല്‍ നവംബര്‍ വരെയുള്ള കാലത്താണ് ഇവിടെ മഴക്കാലം. സ്ഥലങ്ങള്‍ ചുറ്റിനടന്നുകാണാന്‍ എളുപ്പമല്ലാത്തതിനാലും റോഡുകള്‍ ചെളിനിറഞ്ഞ് അപകടസാദ്ധ്യത കൂടുതലാകുന്നതിനാലും മഴക്കാലത്ത് ഇവിടെയെത്തുന്ന സഞ്ചാരികളുടെ എണ്ണം കുറവാണ്. വര്‍ഷത്തില്‍ ഏത് സമയത്തും മഴയുണ്ടാകാനിടയുള്ള പ്രദേശമാണ് ശിവഗംഗെ. വര്‍ഷാവര്‍ഷം മഴയുടെ തോതും രീതികളുമെല്ലാം മാറിമറിയാറുണ്ട്.

ശീതകാലം

ഡിസംബര്‍ മുതല്‍ ജനുവരി വരെയുള്ള ശൈത്യകാലത്താണ് ശിവഗംഗെയില്‍ ആള്‍ത്തിരക്കേറുക. 12 ഡിഗ്രി സെല്‍ഷ്യസ് മാത്രമാണ് ഇക്കാലത്തെ കുറഞ്ഞ താപനില. കൂടിയത് 30 ഡിഗ്രിയും. ജനുവരിയാണ് ഏറ്റവും കൂടുതല്‍ തണുപ്പനുഭവപ്പെടുന്ന മാസം.