Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഷോജ » കാലാവസ്ഥ

ഷോജ കാലാവസ്ഥ

ഷോജ സന്ദര്‍ശിക്കുന്നതിന്‌ ഏറ്റവും അനുയോജ്യമായ സമയം വേനല്‍ക്കാലമാണ്‌. കാഴ്‌ചകള്‍ കാണുന്നതിന്‌ പറ്റിയ സമയമാണിത്‌. ഈ കാലയളവില്‍ സുഖകരമായ കാലാവസ്ഥയാണ്‌ ഇവിടെ അനുഭവപ്പെടുന്നതും.

വേനല്‍ക്കാലം

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയാണ്‌ ഇവിടെ വേനല്‍ക്കാലം അനുഭവപ്പെടുന്നത്‌. വേനല്‍ക്കാലത്തെ ഏറ്റവും ഉയര്‍ന്ന താപനില 30 ഡിഗ്രി സെല്‍ഷ്യസും ഏറ്റവും കുറഞ്ഞ താപനില അഞ്ച്‌ ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും. അനുയോജ്യമായ കാലാവസ്ഥ കാരണം കുടുതല്‍ പേരും ഷോജ സന്ദര്‍ശിക്കുന്നത്‌ വേനല്‍ക്കാലത്താണ്‌.

മഴക്കാലം

മഴക്കാലത്ത്‌ ഷോജ മേഖലയില്‍ കനത്ത മഴ ലഭിക്കാറില്ല. അതിനാല്‍ തന്നെ ഈ സമയവും സന്ദര്‍ശനത്തിന്‌ അനുയോജ്യമാണ്‌. പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍ മഴക്കാലവും ഉത്തമമാണ്‌.

ശീതകാലം

ഡിസംബറില്‍ ആരംഭിക്കുന്ന ശൈത്യകാലം ഫെബ്രുവരി വരെ തുടരും. ഇക്കാലത്ത്‌ കനത്ത മഞ്ഞുവീഴ്‌ചയുണ്ടാകും. ശൈത്യകാലത്ത്‌ താപനില പൂജ്യം ഡിഗ്രിക്കും താഴെയെത്തും. അതിനാല്‍ ശൈത്യകാലത്ത്‌ ഷോജ സന്ദര്‍ശനം ഒഴിവാക്കുന്നതാണ്‌ നല്ലത്‌.