വനവാസക്കാലത്ത് പാണ്ഡവര്‍ താമസിച്ചു എന്ന് കരുതപ്പെടുന്ന ഗുഹയാണ് ഇത്. അതുകൊണ്ടുതന്നെ ഇതിന് പാണ്ഡവഗുഹ എന്നും പേരുണ്ട്. നിര്‍മിതിപരമായ കലോപരമായോ വലിയ മേന്മയൊന്നും ഈ ഗുഹകള്‍ക്ക് അവകാശപ്പെടാനില്ല. താരതമ്യേന ചെറുതുമാണ് ഇവിടത്തെ ഗുഹകള്‍. ആറാം നൂറ്റാണ്ടിലാണ് ഈ ഗുഹകള്‍ ആദ്യമായി കണ്ടെത്തിയത്.
എന്നാല്‍ ആരാണീ ഗുഹകള്‍ നിര്‍മിച്ചത് എന്ന കാര്യം ഇപ്പോഴും അജ്ഞാതമാണ്. ചിലര്‍ കരുതുന്നത് ഇത് ബുദ്ധിസത്തിന്റെ പ്രാരംഭകാലത്തുള്ള ഗുഹകളാണ് എന്നാണ്. എന്നാല്‍ ഗുഹയുടെ ചുമരുകളില്‍ കാണുന്ന ശിവലിംഗത്തിന്റെ ചിത്രങ്ങള്‍ ആ വാദം പൊളിക്കുന്നതാണ്. ചെങ്കല്ലുകൊണ്ടുള്ള നിര്‍മാണവും ബുദ്ധിസ്റ്റ് നിര്‍മാണരീതിയും ഇതൊരു ബുദ്ധഗുഹയാണ് എന്ന സംശയത്തിന് ബലം നല്‍കുന്നു എന്നതും കണക്കിലെടുക്കേണ്ടതുണ്ട്.
ഏഴാം നൂറ്റാണ്ടിലെ ചില ശിലാലിഖിതങ്ങള്‍ ആര്‍ക്കിയോളജി വകുപ്പ് ഇവിടെനിന്നും കണ്ടെടുക്കുകയുണ്ടായിട്ടുണ്ട്. ഹിന്ദുമതവിശ്വാസികളാണ് കൂടുതലായും ഈ ഗുഹകള്‍ സന്ദര്‍ശിക്കാ#ുള്ളത്. മഴക്കാലത്താണ് ഇവിടെ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. മറ്റുമതവിശ്വാസികളും സാധാരണ ടൂറിസ്റ്റുകളും വൈകുന്നേരങ്ങള്‍ ചെലവഴിക്കാനും നിര്‍മാണരീതികള്‍ കാണാനുമായി ഇവിടയെത്താറുണ്ട്.
സ്വന്തമായ വാഹനത്തിലോ അല്ലെങ്കില്‍ വാടകയ്‌ക്കെടുത്ത ബൈക്കിലോ മറ്റോ ആയി പനജി, വാസ്‌കോ, മര്‍ഗോവ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ഇവിടെയെത്താം. നോര്‍ത്ത് ഗോവയില്‍നിന്നും കാബുകള്‍ ലഭ്യമാണ്. മീറ്റര്‍ ഇട്ട് യാത്രചെയ്യാന്‍ സാധ്യതയില്ലാത്ത സ്ഥലങ്ങളില്‍ കബളിക്കപ്പെടാതെ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.



Click it and Unblock the Notifications