കണ്ഡോലിം, ബാഗ, കലാന്‍ഗുട്ട് ബീച്ചുകള്‍ക്ക് വടക്കുകിഴക്കായാണ് കോള്‍വാലെ ടൗണ്‍. നെല്‍പ്പാടങ്ങള്‍ക്കിടയിലെ ഒന്നാന്തരം പാര്‍ട്ടി കേന്ദ്രങ്ങളാണ് കോള്‍വാലെയിലെ പ്രത്യേകത. കോള്‍വാലെ ടൗണിന് മോടിയേറ്റിക്കൊണ്ട് സമീപത്തുകൂടെ ചപ്പാര നദി ഒഴുകുന്നു. പോര്‍ട്ടുഗീസുകാരുടെയും ഡച്ചുകാരുടെയും മറാത്തരുടെയും കാലത്ത് പ്രധാനപ്പെട്ട ഒരു വാണിജ്യകേന്ദ്രമായിരുന്നു കോള്‍വാലെ. ഇപ്പോളും കോള്‍വാലെയിലെ കശുവണ്ടിജ്യൂസും മര്ദോഷിയും ഏറെ പ്രശസ്തമാണ് സഞ്ചാരികള്‍ക്കിടയില്‍.
1591 ലാണ് കോള്‍വാലെ പള്ളി നിര്‍മിക്കപ്പെടുന്നത്. മനോഹരമായ കൊത്തുപണികളോടെയാണ് കോള്‍വാലെ പള്ളിയുടെ നിര്‍മാണം. കോള്വാലെയെന്നതും കോള്വയെന്നതും മാറിപ്പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പലകാലങ്ങളിലായി നിരവധി ഭരണാധികാരികളുടെ കീഴിലൂടെ കടന്നുപോയ കോള്‍വാലെ പള്ളി തീര്‍ച്ചയായും സഞ്ചാരികള്‍ക്ക് ഒരു വിരുന്നായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. മുംബൈയില്‍നിന്നും ഗോവയിലേക്കുള്ള ഡ്രൈവിംഗിനിടയില്‍ ആദ്യം തന്നെ ഇടത്തുഭാഗത്തായി കോള്‍വാലെ ടൗണ്‍ കാണാന്‍ സാധിക്കും. ഇടത്തുഭാഗത്തായാണ് മപോസ, അവിടെ നിന്നും ഹൈവേയിലൂടെ കുറച്ചുദൂരം മുന്നോട്ട് പോയാല്‍ ഇടത്തേക്ക് തിരിയണം.
വിമാനത്താവളത്തില്‍ നിന്നും റെയില്‍വേസ്റ്റേഷനില്‍നിന്നും കോള്വാലെയിലേക്ക് നിരവധി വാഹനങ്ങള്‍ ലഭിക്കും. മജോര്‍ഡ റെയില്‍വേസ്റ്റേഷനാണ് കോള്വാലെയ്ക്കടുത്തുള്ളത്.