ഹൂബ്ലിയാണ് സിര്‍സിക്ക് ഏറ്റവും അടുത്തുള്ള വിമാനത്താവളം. 109 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് ഇവിടെനിന്നും 418 കിലോമീറ്റര്‍ ദൂരമുണ്ട്. ബാംഗ്ലൂരിലേക്ക് പ്രധാന രാജ്യങ്ങളില്‍ നിന്നും ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നും വിമാന സര്‍വ്വീസുണ്ട്.