വെളളച്ചാട്ടങ്ങങ്ങളുടെയും പുരാതന ക്ഷേത്രങ്ങളുടെയും സിര്‍സി

ഹോം » സ്ഥലങ്ങൾ » സിര്‍സി » ഓവര്‍വ്യൂ

കറുത്തിരുണ്ട നിബിഢവനങ്ങള്‍, മനോഹരമായ വെളളച്ചാട്ടങ്ങള്‍, പുരാതന ക്ഷേത്രങ്ങള്‍... ഉത്തര കര്‍ണാകട ജില്ലയിലെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത് ഇതെല്ലാമാണ്. പശ്ചിമഘട്ടത്തിന്റെ ഹൃദയഭാഗത്ത് കുടികൊള്ളുന്ന സിര്‍സിയിലേക്ക് തലസ്ഥാന നഗരമായ ബാംഗ്ലൂരില്‍ നിന്നും 407 കിലോമീറ്റര്‍ ദൂരമുണ്ട്.

സിര്‍സിയിലെ കാഴ്ചകള്‍

നിരവധി കാഴ്ചകളുളള ഒരു കൊച്ചു വിനോദസഞ്ചാര കേന്ദ്രമാണിത്. സിര്‍സിക്കടുത്തുള്ള ദൊനിഹള്ളയില്‍ നിന്നാണ് ആഗനാശിനി നദിയുടെ ഉത്ഭവം. ആഗനാശിനി പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ ആര്‍ത്തലച്ചെത്തിയാണ് സിര്‍സിയിലെ സുന്ദരമായ വെള്ളച്ചാട്ടങ്ങള്‍ സൃഷ്ടിക്കുന്നത്. നിരവധി വന്യമൃഗങ്ങളുടെ ആവാസകേന്ദ്രമായ സിര്‍സി താരതമ്യേന കനത്ത മഴ ലഭിക്കുന്ന പ്രദേശമാണ്. പ്രകൃതിസൗന്ദര്യം തന്നെയാണ് സിര്‍സിയിലേക്ക് സഞ്ചാരികള്‍ ഒഴുകിയെത്താനുള്ള ഒരു പ്രധാന ഘടകം.

പതിനേഴാം നൂറ്റാണ്ടില്‍ നിര്‍മിച്ച മരികാംബ ക്ഷേത്രമാണ് സിര്‍സിയിലെ പ്രധാന ക്ഷേത്രങ്ങളില്‍ ഒന്ന്. ഇവിടത്തെ ഉത്സവത്തില്‍ പങ്കെടുക്കാനായി ആയിരക്കണക്കിന് സഞ്ചാരികളാണ് കൊല്ലം തോറും എത്തിച്ചേരുക. മരികാംബ ക്ഷേത്രം പോലെ തന്നെ പ്രശസ്തമാണ് മഹാ ഗണപതി ക്ഷേത്രവും. ശുഭകാര്യങ്ങള്‍ ആരംഭിക്കുമ്പോള്‍ വിഘ്‌നേശ്വനായ ഗണപതിയെ തൊഴാനായി ഇവിടെ നിരവധി പേരെത്താറുണ്ട്. ഗണപതിയെ പ്രാര്‍ത്ഥിച്ച് ആരംഭിക്കുന്ന കാര്യങ്ങള്‍ മുടക്കം കൂടാതെ നടക്കുമെന്നാണ് ഭക്തരുടെ വിശ്വാസം.

സഹസ്രലിംഗ, ബനാവാസി, ഉഞ്ചള്ളി ഫാള്‍സ് എന്നിവയാണ് സിര്‍സിക്ക് അരികിലായുള്ള മറ്റ് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍. വളരെ മുമ്പ് കര്‍ണാടകത്തിന്റെ തലസ്ഥാനമായിരുന്നു ബനവാസി. വനമധ്യത്തിലെ നദിക്കരയില്‍ ആയിരം ശിവലിംഗങ്ങള്‍ നിമജ്ജനം ചെയ്തിരിക്കുന്ന സ്ഥലമാണ് സഹസ്രലിംഗ. നൂറ് കിലോമീറ്റര്‍ അകലത്തിലാണ് സമീ വിമാനത്താവളമായ ഹൂബ്ലി. റെയില്‍ മാര്‍ഗ്ഗവും റോഡ് മാര്‍ഗ്ഗവും സിര്‍സിയിലെത്തിച്ചേരാന്‍ പ്രയാസമില്ല.

Please Wait while comments are loading...