ശൈത്യകാലമാണ് തെക്കന്‍ ഗാരോ കുന്നുകള്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. ഇക്കാലത്ത് അന്തരീക്ഷം വളരെ തെളിഞ്ഞ് പ്രസന്നമായിരിക്കും. തടസങ്ങളില്ലാതെ യാത്രകളും ചെയ്യാനാവും. എന്നാല്‍ തണുപ്പിനെ പ്രതിരോധിക്കാന്‍ കമ്പിളി വസ്ത്രങ്ങള്‍ കരുതുന്നത് നന്നായിരിക്കും.
ഏപ്രിലില്‍ ആരംഭിക്കുന്ന വേനല്‍ക്കാലം ജൂണില്‍ അവസാനിക്കും. ഇക്കാലയളവില്‍ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. അന്തരീക്ഷ താപനില ഇക്കാലത്ത് 37 ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ദ്ധിക്കും. സാധാരണ അവസ്ഥയില്‍ അന്തരീക്ഷ താപനില 24 ഡിഗ്രിക്കടുത്താണ് ഉണ്ടാവുക. ഇക്കാലത്ത് സനദര്‍ശനം നടത്തുന്നുവെങ്കില്‍ ചൂടിനെതിരെ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ കരുതേണ്ടതാണ്.
ജൂലൈ, ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളിലാണ് പ്രധാനമായും മഴക്കാലം അനുഭവപ്പെടുന്നത്. എന്നിരുന്നാലും മറ്റ് മാസങ്ങളിലും മഴ പെയ്യാറുണ്ട്. മഴക്കാലത്തെ ശക്തമായ മഴ വെള്ളപ്പൊക്കത്തിനിടയാക്കുകയും വാര്‍ത്താ വിനിമയ ബന്ധങ്ങള്‍ക്ക് തടസം സൃഷ്ടിക്കുകയും ചെയ്യാറുണ്ട്. ഇക്കാലത്തെ സന്ദര്‍ശനം അനുകൂലമല്ല.
അത്ര കടുത്തതല്ലാത്ത ശൈത്യകാലമാണ് തെക്കന്‍ ഗാരോ കുന്നുകളിലും, ബാഗ്‍മാരയിലും അനുഭവപ്പെടുന്നത്. ഇക്കാലത്തെ പരമാവധി അന്തരീക്ഷ താപനില 25 ഡിഗ്രി സെല്‍ഷ്യസും, കുറഞ്ഞ താപനില 7 ഡിഗ്രി സെല്‍ഷ്യസുമാണ്. ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ശൈത്യകാലം. സന്ദര്‍ശനത്തിന് ഏറ്റവും യോജിച്ച കാലമാണിത്.