Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» സൌത്ത് ഗാരോ ഹില്‍സ്

സൌത്ത് ഗാരോ കുന്നുകള്‍ - കാണാത്ത കാഴ്ചകള്‍ കാണാനൊരു യാത്ര !

12

ഇന്ത്യയിലെ അധികം ശ്രദ്ധിക്കപ്പെട്ടിട്ടില്ലാത്ത പ്രകൃതി സൗന്ദര്യമാര്‍ന്ന സ്ഥലങ്ങളിലൊന്നാണ് സൌത്ത് ഗാരോ കുന്നുകള്‍. തെക്കന്‍ മേഘാലയയിലുള്ള ഈ പ്രദേശം ഇന്ത്യയിലെ ഏറ്റവും ചെറിയ ജില്ലകളിലൊന്നാണ്. ബാഗ്‍മാരയാണ് ജില്ലാ ആസ്ഥാനം. ഈ പ്രദേശത്തിന്‍റെ പ്രധാന പ്രത്യേകതയെന്നത് ഇവിടുത്തെ ദുര്‍ഘടമായ ഭൂപ്രദേശമാണ്. വടക്ക് ഭാഗത്ത് കിഴക്കന്‍ ഗാരോ കുന്നുകളും, പടിഞ്ഞാറ് ഭാഗത്ത് പടിഞ്ഞാറന്‍ ഗാരോ കുന്നുകളും, കിഴക്ക് ഭാഗത്ത് പടിഞ്ഞാറന്‍ ഖാസി കുന്നുകളും, തെക്ക് ഭാഗത്ത് ബംഗ്ലാദേശും ഈ പ്രദേശത്തിന് അതിരിടുന്നു.

തെക്കന്‍ ഗാരോ കുന്നുകളിലെ ടൂറിസം ശൈശവ ദശയിലാണിപ്പോളുള്ളത്. ഇനിയും കണ്ടെത്തപ്പെടാത്ത നിരവധി പ്രദേശങ്ങള്‍ ഇവിടെയുണ്ട്. മേഘാലയ ഗവണ്‍മെന്‍റ് ഈ സ്ഥലത്തെ സാഹസിക ടൂറിസത്തിനുള്ള ഒരു പ്രദേശമാക്കി മാറ്റാനുള്ള പരിശ്രമത്തിലാണ്. ബാല്‍പാക്രം നാഷണല്‍ പാര്‍ക്ക്, ചിദിമാക്, സിജു ഗുഹ എന്നിവ ഇവിടുത്തെ പ്രധാന കാഴ്ചകളാണ്.

സൗത്ത് ഗാരോ കുന്നുകളിലെ പ്രധാന സ്ഥലങ്ങള്‍

നെങ്കോങ്ങ്, സിജു, ബാല്‍പാക്രം, ഇമില്‍ചാങ്ങ് ഡെയര്‍, ഡോംബിവെയര്‍, ഇമാന്‍ജര്‍, സിംസാങ്ങ് നദി എന്നിവ തെക്കന്‍ ഗാരോ കുന്നുകളിലെ പ്രധാന കാഴ്ചകളാണ്.

എങ്ങനെ എത്തിച്ചേരാം?

സഞ്ചാരികള്‍ക്ക് ബാഗ്‍മാരയെ തങ്ങളുടെ ക്യാമ്പാക്കാം. ബാഗ്‍മാരയില്‍‌ നിന്ന് 175 കിലോമീറ്റര്‍ അകലെയാണ് ഗുവാഹത്തി. മേഘാലയയിലെ രണ്ടാമത്തെ വലിയ നഗരമായ 'തുര'യിലേക്ക് ബാഗ്‍മാരയില്‍ നിന്ന് 55 കിലോമീറ്റര്‍ ദൂരമുണ്ട്. ബാഗ്‍മാരയിലേക്ക് റോഡ് വഴിയേ എത്താനാവൂ. ഇവിടേക്ക് ഇടക്കിടക്ക് ബസ് സര്‍വ്വീസുണ്ട്.

കാലാവസ്ഥ

മിതശീതോഷ്ണ കാലാവസ്ഥയാണ് തെക്കന്‍ ഗാരോ കുന്നുകളില്‍ അനുഭവപ്പെടുന്നത്. വര്‍ഷം മുഴുവനും സമൃദ്ധമായ മഴയും ഇവിടെ ലഭിക്കുന്നു. വേനല്‍ക്കാലത്തെ ചൂടിന്‍റെ തീവ്രത മഴക്കാലമാകുന്നതോടെ ശമിക്കും. ശൈത്യകാലം കഠിനമായി അനുഭവപ്പെടുന്നില്ല. ശൈത്യകാലമാണ് ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യമായ സമയം.

 

 

 

 

 

സൌത്ത് ഗാരോ ഹില്‍സ് പ്രശസ്തമാക്കുന്നത്

സൌത്ത് ഗാരോ ഹില്‍സ് കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം സൌത്ത് ഗാരോ ഹില്‍സ്

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം സൌത്ത് ഗാരോ ഹില്‍സ്

  • റോഡ് മാര്‍ഗം
    ബാഗ്‍മാര വഴിയാണ് നാഷണല്‍ ഹൈവേ 62 കടന്ന് പോകുന്നത്. ബസുകളും, ടൂറിസ്റ്റ് വാഹനങ്ങളും ഈ വഴിയേ നിരന്തരം കടന്ന് പോകുന്നു. ബാഗ്‍മാരയിലെത്താന്‍ ടാക്സിയോ, സര്‍ക്കാര്‍ ബസ് സര്‍വ്വീസോ ഉപയോഗപ്പെടുത്താം. മറ്റ് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ടാക്സി ഉപയോഗപ്പെടുത്താം.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ഗുവാഹത്തി റെയില്‍വേ സ്റ്റേഷനാണ് തെക്കന്‍ ഗാരോ കുന്നുകള്‍ക്കും, ബാഗ്‍മാരക്കും അടുത്തുള്ളത്. ബാഗ്‍മാരയിലേക്ക് ഗുവാഹത്തിയില്‍ നിന്ന് 157 കിലോമീറ്റര്‍ ദൂരമുണ്ട്. ഇവിടേക്ക് എത്താനുള്ള മികച്ച മാര്‍ഗ്ഗം ഗുവാഹത്തിയില്‍ നിന്ന് 'തുര'യിലെത്തി അവിടെ നിന്ന് ടാക്സിയിലോ, ബസിലോ ബാഗ്‍മാരയിലെത്തുകയാണ്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    വിമാനത്തില്‍ വരുന്നവര്‍ ഗുവാഹത്തി എയര്‍പോര്‍ട്ടിലിറങ്ങണം. മേഘാലയയിലുള്ള ഒരേ ഒരു വിമാനത്താവളം ഉംറോയിയിലാണ്. ഇവിടെ നിന്ന് കൊല്‍ക്കത്തയിലേക്ക് മാത്രമേ വിമാന സര്‍വ്വീസുള്ളൂ. ഗുവാഹത്തി എയര്‍പോര്‍ട്ടില്‍ നിന്ന് രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്കെല്ലാം വിമാനം ലഭിക്കും.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
24 Jul,Fri
Return On
25 Jul,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Jul,Fri
Check Out
25 Jul,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Jul,Fri
Return On
25 Jul,Sat

Near by City