Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ശ്രാവണബലഗോളെ » കാലാവസ്ഥ

ശ്രാവണബലഗോളെ കാലാവസ്ഥ

ഒക്ടോബറിനും ഏപ്രിലിനും ഇടയിലുള്ള മാസങ്ങളാണ് ശ്രാവണബലഗോളെ സന്ദര്‍ശിക്കാന്‍ അനുയോജ്യമായ സമയം. ഇക്കാലത്ത് നിരവധി ജൈനതീര്‍ത്ഥാടകരും ഇവിടം കാണാനെത്തുന്നു.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെയാണ് വേനല്‍ക്കാലം. വേനല്‍ക്കാലത്ത് കടുത്ത ചൂട് അനുഭവപ്പെടാറുണ്ട്. 37 ഡിഗ്രി സെല്‍ഷ്യസ് വരെ പകല്‍സമയത്ത് ചൂട് ഉയരുന്നു. കുറഞ്ഞത് 24 ഡിഗ്രി സെല്‍ഷ്യസ് ആയരിക്കും. അതിനാല്‍ത്തന്നെ വേനല്‍ക്കാലത്ത് ശ്രാവണബലെഗോള യാത്ര അഭികാമ്യമല്ല.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലത്താണ് ഇവിടെ മഴപെയ്യുന്നത്. താരതമ്യേന നല്ല മഴ ലഭിക്കുന്ന പ്രദേശമാണിത്. പ്രകൃതി ദൃശ്യങ്ങള്‍ ആസ്വദിക്കുന്നതിനായി മഴക്കാലത്ത് ശ്രാവണബലെഗോളയില്‍ നിരവധി സഞ്ചാരികളെത്താറുണ്ട്.

ശീതകാലം

ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള ശൈത്യകാലത്താണ് ശ്രാവണബലെഗോള യാത്രയ്ക്ക് പറ്റിയ സമയം. പകല്‍ സമയത്തും രാത്രിയുമെല്ലാം മനോഹരമായ കാലാവസ്ഥയാണ് ഇക്കാലത്ത് ഉണ്ടാവുക. 19 ഡിഗ്രി സെല്‍ഷ്യസ് മാത്രമാണ് ഇക്കാലത്തെ കുറഞ്ഞ താപനില. കൂടിയത് 30 ഡിഗ്രിയും. ശീതകാലത്താണ് ഇവിടെ ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്താറുള്ളത്.