പെരുമാള്‍ വടപത്രസായിയുടെ രൂപത്തില്‍ വാഴുന്ന ക്ഷേത്രമാണ് ഇത്. ശ്രീവില്ലിപുത്തൂരിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളില്‍ ഒന്നാണ് വടപത്രസായി ക്ഷേത്രം. വൈഷ്ണവ വിശ്വാസികളുടെ പ്രധാന ക്ഷേത്രങ്ങളിലൊന്നുകൂടിയാണ് ഇത്. ബി സി ഒന്നാം നൂറ്റാണ്ടിന് മുന്‍പ് നിര്‍മിക്കപ്പെട്ടതാണ് ഈ ക്ഷേത്രം എന്ന് കരുതപ്പെടുന്നു. വര്‍ഷം തോറും ആറ് ഉത്സവങ്ങള്‍ ഇവിടെ നടക്കുന്നു. സന്ദര്‍ശകരുടെ ആഗ്രഹങ്ങള്‍ സാധിക്കാനുള്ള ശക്തി ഇവിടെയുണ്ട് എന്നാണ് വിശ്വാസം. ഉത്സവക്കാലത്ത് ആയിരക്കണക്കിന് ഭക്തരാണ് ഇവിടെയെത്തുന്നത്.



Click it and Unblock the Notifications