Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ശുചീന്ദ്രം » കാലാവസ്ഥ

ശുചീന്ദ്രം കാലാവസ്ഥ

വര്‍ഷം മുഴുവന്‍ സഞ്ചാരയോഗ്യമായ സ്ഥലമാണ് ശുചീന്ദ്രം. എല്ലാക്കാലത്തും ഇവിടെ സഞ്ചാരികള്‍ എത്തുന്നു. എന്നാലും നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളാണ് ശുചീന്ദ്രം സന്ദര്‍ശനത്തിന് ഏറ്റവും പറ്റിയ സമയം. 

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെയാണ് വേനല്‍ക്കാലം. ശരാശരി ചൂട് അനുഭവപ്പെടുന്നു. താപനില 35 ഡിഗ്രിവരെ ഉയരാറുണ്ട്. ഇക്കാലത്തെ കുറഞ്ഞ താപനില 30 ഡിഗ്രി സെല്‍ഷ്യസായിരിക്കും.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയാണ് മഴക്കാലം. ശരാശരി മഴ ലഭിക്കുന്ന പ്രദേശമാണിത്. ഇക്കാലത്തും ഇവിടെ ആളുകള്‍ എത്താറുണ്ട്.

ശീതകാലം

ശുചീന്ദ്രത്ത് അത്രയധികം തണുപ്പ് അനുഭവപ്പെടാറില്ല. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ നീളുന്ന ശീതകാലത്താണ് ഇവിടെ നല്ല സുഖമുള്ള കാലാവസ്ഥ. 19 മുതല്‍ 22 ഡിഗ്രി വരെയാകും ഈ സമയം താപനില.