Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സൂര്യനാര്‍ കോവില്‍ » ആകര്‍ഷണങ്ങള് » ശിവസൂര്യനാരായണ ക്ഷേത്രം

ശിവസൂര്യനാരായണ ക്ഷേത്രം, സൂര്യനാര്‍ കോവില്‍

3

ഈ ക്ഷേത്രം സൂര്യനാര്‍ കോവിലിലാണ് സ്ഥിതി ചെയ്യുന്നത്. നവഗ്രഹക്ഷേത്രങ്ങളിലൊന്നായ ഇത് സൂര്യഭഗവാന് സമര്‍പ്പിക്കപ്പെട്ടതാണ്. മറ്റ് എട്ട് ഗ്രഹങ്ങളും ഇവിടെ ആരാധിക്കപ്പെടുന്നു. കലവ മുനിവാറിന് തനിക്ക് കുഷ്ഠം ബാധിക്കുമെന്ന് ദര്‍ശനമുണ്ടായി. തുടര്‍ന്ന് ഇദ്ദേഹം രോഗം വരാതിരിക്കാനായി നവഗ്രഹങ്ങളോട് പ്രാര്‍ത്ഥിച്ചു. നവഗ്രഹങ്ങള്‍ ഇദ്ദേഹത്തില്‍ പ്രസാധിക്കുകയും ആവശ്യം കേള്‍ക്കുകയും ചെയ്തു. ഇത് ബ്രഹ്മാവിന്‍റെ കോപത്തിന്‌ കാരണമായി. ഒരു മനുഷ്യന്‍റെ വിധി  മാറ്റാനാവാത്തതും, അത്തരത്തില്‍ ചെയ്യാന്‍ പാടില്ലാത്തതുമായതിനാല്‍ ബ്രഹ്മാവ് നവഗ്രഹങ്ങളെ ശപിച്ചു.

കലവ മുനിവാര്‍ എന്ത് സഹിക്കേണ്ടി വരുമോ അത് തന്നെ ഒന്പത്  ഗ്രഹങ്ങളും അനുഭവിക്കാനിടവരട്ടെ എന്നായിരുന്നു ശാപം. ശാപമോചനത്തിനപേക്ഷിച്ച ഗ്രഹങ്ങള്‍ അതില്‍ നിന്ന് രക്ഷപെടാനുള്ള ഉപായം അന്വേഷിച്ചു. ബ്രഹ്മാവ് അവരോട് തിരുമംഗലക്കുടി സന്ദര്‍ശിക്കാനും, പ്രണനാഥേശ്വരരോട് പ്രാര്‍ത്ഥിക്കാനും ആവശ്യപ്പെട്ടു. പ്രാണനാഥേശ്വരരോടും, മംഗളാംബികയോടും പ്രാര്‍ത്ഥിച്ച ഗ്രഹങ്ങള്‍ വിനായകന്‍റെ ഒരു പ്രതിമ സ്ഥാപിച്ച് വൃതം ആരംഭിച്ചു.

ദൈവത്തിന്‍റെ അനുഗ്രഹം ലഭിച്ച നവഗ്രഹങ്ങള്‍ക്ക് പാപമോചനം ലഭിച്ചു. നവഗ്രഹങ്ങളോടുള്ള നന്ദി അറിയിക്കാനായി കലവ മുനിവാര്‍ ഇവിടെ ഒരു ക്ഷേത്രം പണിതു. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ രഥത്തില്‍ തന്‍റെ രണ്ട് ഭാര്യമാരായ പ്രത്യൂഷ, ഉഷ എന്നിവരോടൊപ്പം നില്‍ക്കുന്ന ശിവസൂര്യനാരായണയാണ്(സുര്യന്‍റെ രഥമാണിത്). വിജയദശമി, രഥ സപ്തമി എന്നീ വിശേഷ ദിനങ്ങളില്‍ വിശ്വാസികളുടെ വന്‍തിരക്ക് ഇവിടെ അനുഭവപ്പെടുന്നു.

 

സൂര്യനാര്‍ കോവില്‍ ചിത്രങ്ങള്

One Way
Return
From (Departure City)
To (Destination City)
Depart On
14 Aug,Fri
Return On
15 Aug,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
14 Aug,Fri
Check Out
15 Aug,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
14 Aug,Fri
Return On
15 Aug,Sat

Near by City