Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സൂര്യനാര്‍ കോവില്‍ » ആകര്‍ഷണങ്ങള് » തിരുമംഗലക്കുടി

തിരുമംഗലക്കുടി, സൂര്യനാര്‍ കോവില്‍

3

തഞ്ചാവൂര്‍ ജില്ലയിലെ ഒരു ഗ്രാമമാണ് ഇത്. പ്രാണനാഥേശ്വരര്‍ ക്ഷേത്രം, അവിടുത്തെ പ്രതിഷ്ഠകളായ പുരന്ദേശ്വരര്‍ (ശിവന്‍), മംഗളാംബികൈ (പാര്‍വ്വതീ ദേവി) എന്നിവയാല്‍ ഇവിടം അറിയപ്പെടുന്നു. സൂര്യനാര്‍ കോവിലില്‍ നിന്ന് 1 കിലോമീറ്റര്‍ അകലെയാണ് തിരുമംഗലക്കുടി.

ഐതിഹ്യമനുസരിച്ച് അലൈവനാര്‍ എന്ന കുലോത്തുംഗ രാജാവിന്‍റെ മന്ത്രി രാജാവിന്‍റെ സമ്മതമില്ലാതെ നികുതി പിരിച്ച പണം കൊണ്ട് ഒരു ക്ഷേത്രം പണിതു. ഇതറിഞ്ഞ രാജാവ് മന്ത്രിയുടെ ശിരസ് ഛേദിക്കാന്‍ ഉത്തരവിട്ടു. മന്ത്രിയെ വധിക്കുന്നതിന് മുമ്പ് അന്ത്യാഭിലാഷം ചോദിച്ചപ്പോള്‍ തന്നെ തിരുമംഗലക്കുടിയില്‍ വെച്ച് ചാമ്പലാക്കാന്‍ മന്ത്രി ആവശ്യപ്പെട്ടു. തുടര്‍ന്ന് മന്ത്രിയെ വധിച്ച ശേഷം ശരീരം

തിരുമംഗലക്കുടിയില്‍ കൊണ്ടുവന്നു.

മന്ത്രിയുടെ ഭാര്യ മംഗലാംബികൈ ക്ഷേത്രത്തില്‍ അഭയാര്‍ത്ഥിയായി ഭര്‍ത്താവിന്‍റെ രക്ഷക്കായി പ്രാര്‍ത്ഥിച്ചു. ദൈവത്തിന്‍റെ ശക്തിയാല്‍ മന്ത്രിക്ക് ജീവന്‍ തിരികെ കിട്ടി. തുടര്‍ന്ന് മന്ത്രി എഴുന്നേറ്റ് ക്ഷേത്രത്തിലെ വിഗ്രഹത്തെ ആലിംഗനം ചെയ്യുകയും പ്രാണനാഥേശ്വരര്‍ എന്ന് വിളിക്കുകയും ചെയ്തു. ഈ ക്ഷേത്രത്തില്‍ സ്ത്രീകള്‍ മംഗലാംബികൈയെ തങ്ങളുടെ ഭര്‍ത്താക്കന്മാരുെട ദീര്‍ഘായുസിനായി ആരാധിക്കുന്നു.

സൂര്യനാര്‍ കോവില്‍ ചിത്രങ്ങള്

One Way
Return
From (Departure City)
To (Destination City)
Depart On
11 May,Mon
Return On
12 May,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
11 May,Mon
Check Out
12 May,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
11 May,Mon
Return On
12 May,Tue

Near by City