തബൊ ആശ്രമ സമുച്ചയത്തിലെ മറ്റൊരു പ്രധാന ക്ഷേത്രമാണ് ഡ്രൊംടണ്‍ ക്ഷേത്രം. ബ്രോംസ്റ്റണ്‍-ല-ഖാങ് എന്ന് പ്രദേശവാസികള്‍ ഇതിനെ വിളിക്കുന്നു. ബുദ്ധമത ചിന്തകനും പണ്ഡിതനുമായ അതിഷയുടെ ഭക്തശിഷ്യനായ ഡ്രൊംടണ്‍ ആണ് ഏ.ഡി.1008 നും 1064 നുമിടയില്‍ ഇത് പണികഴിപ്പിച്ചത്. സമുച്ചയത്തിന്‍റെ വടക്ക്ഭാഗത്തായി നിലകൊള്ളുന്ന ഈ ബുദ്ധ ക്ഷേത്രത്തില്‍ വിശിഷ്ടമായ കൊത്തുപണികള്‍ കൊണ്ടലംകൃതമായ നടവഴികളും ഛായാചിത്ര ങ്ങള്‍ ഉല്ലേഖനം ചെയ്ത ക്ഷേത്രചുമരുകളുമുണ്ട്. പൂമുഖത്ത് നിന്ന് നീണ്ട ഇടനാഴി വഴി സന്ദര്‍ശകര്‍ക്ക് ക്ഷേത്രത്തിലെത്തിച്ചേരാം.



Click it and Unblock the Notifications