Search
  • Follow NativePlanet
Share

ദൃശ്യവിരുന്നായി തബൊ

18

ഹിമാചല്‍ പ്രദേശിലെ സ്പിതി താഴ്വരയിലുള്ള മനോഹരമായ ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് തബൊ. സമുദ്രനിരപ്പില്‍ നിന്ന് 3050 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ പ്രദേശം സന്ദര്‍ശകര്‍ക്ക് ഒരു ദൃശ്യവിരുന്നാണ്. വേറിട്ട്നിന്നിരുന്ന ലഹൌള്‍, സ്പിതി എന്നീ രണ്ട് ജില്ലകള്‍ ഏകീകരിച്ച പ്രവിശാല ഭൂമിയില്‍ സ്പിതി നദിയുടെ കരയില്‍ ചെമ്മണ്ണിന്‍റെ നിറമുള്ള കുന്നുകളാല്‍ വലയം ചെയ്ത് തബൊ വിലയിക്കുന്നു.

ഒരു സഹസ്രാബ്ദത്തിന്‍റെ പഴക്കം അവകാശപ്പെടുന്ന തബൊ ആശ്രമം സ്പിതി താഴ്വരയിലെ ഏറ്റവും വലിയ രാജകീയ സമുച്ചയമായ് നിരൂപിക്കപ്പെടുന്നു. 6300 ചതുരശ്ര മീറ്റര്‍ വിസ്തൃതി യില്‍ പരന്ന്കിടക്കുന്ന ഈ സമുച്ചയത്തെ വലയംചെയ്ത് ചുട്ട ഇഷ്ടികകള്‍ കൊണ്ട് പണിത ചുറ്റുമതിലുണ്ട്. ഏ.ഡി. 966 ല്‍ നിര്‍മ്മിക്കപ്പെട്ട ഈ കോംപ്ലക്സില്‍ 9 ക്ഷേത്രങ്ങളും 23 സ്തൂ പങ്ങളുമുണ്ട്. കൂടാതെ ബുദ്ധപുരോഹിതനുള്ള മുറിയും സന്യാസിനികള്‍ക്കായുള്ള വസതിയുമുണ്ട്. തബൊ ചോസ് ഖര്‍ എന്ന പേരിലാണ് ഈ ആശ്രമം വ്യാപകമായി അറിയപ്പെടുന്നത്.  ആദര്‍ശ മണ്ഡലം എന്ന് സാരം. പ്രൌഢമായ കൊത്തുപണികളും സിമന്‍റില്‍ തീര്‍ത്ത പ്രതിരൂപങ്ങളും അജന്ത, എല്ലോറ ഗുഹകള്‍ക്ക് സമാനമായ ചുമര്‍ ഛായാചിത്രങ്ങളെ അനുസ്മരിച്ച് തബോ ആശ്രമത്തെ ഹിമാലയന്‍ അജന്ത എന്നും അറിയപ്പെടാറുണ്ട്.

തിബത്തിലെ തോലിങ് ഗൊന്പ ആശ്രമത്തിന് അടുത്തായി സ്ഥിതി ചെയ്യുന്ന തബോ ആണ് ഇന്ത്യയിലെ ഏറ്റവും പുരാതനമായ ബുദ്ധമത മഠം. ഇപ്പോഴും പ്രവര്‍ത്തന നിരതമാണ് എന്ന പ്രത്യേകതയും അതിനുണ്ട്. 10 ഉം 11 ഉം നൂറ്റാണ്ടൂകളിലെ ചിത്രകലയുടെ വേരുകള്‍ ഇവിടെ കാണാം. അതേ സമയം പ്രധാന ക്ഷേത്രത്തിലെ ഷോകേസില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന പെയിന്‍റിങുകളാവട്ടെ പതിനഞ്ചാം നൂറ്റാണ്ടിനും ഇരുപതാം നൂറ്റാണ്ടിനുമിടയിലെ ചിത്രകലാ ചാതുരിയെ അനുസ്മരിപ്പിക്കുന്നതാണ്. ഇന്ത്യയുടെയും തിബത്തിന്‍റേയും സംസ്കാരങ്ങളുടെ സംഗമബിന്ദു എന്ന നിലയില്‍ തബോ ആശ്രമം ഇന്തോ – തിബത്തന്‍ ശൈലിയുടെ ജന്മഗേഹമായി അറിയപ്പെടുന്നു.

ബോധിസത്വ ദൈവങ്ങളുടെ ക്ഷേത്രം, സുവര്‍ണ്ണ ക്ഷേത്രം, ഗോള്‍ഡന്‍ ടെംപിള്‍ മിസ്റ്റിക്ക് മണ്ഡല ക്ഷേത്രം എന്നിവ തബോ ആശ്രമത്തിലെ പ്രധാന ബുദ്ധ ക്ഷേത്രങ്ങളില്‍ ചിലതാണ്. തുഗ്-ല-വങ് എന്നറിയപ്പെടുന്ന എന്‍ലൈറ്റന്‍ഡ് ഗോഡ്സ് ക്ഷേത്രത്തില്‍ ഒരു സമ്മേളന ഹാളും പ്രാര്‍ത്ഥനാ മുറിയും പ്രവേശന ഹാളുമുണ്ട്. ആദിബുദ്ധന്‍റെ അഞ്ച് ആത്മീയ പുത്രന്മാരില്‍ ഒരുവനായ വൈരോകാനയുടെ പ്രതിമ സമ്മേളന ഹാളില്‍ പ്രതിഷ്ഠിച്ചിട്ടുണ്ട്.

ശുദ്ധമായ സ്വര്‍ണ്ണത്തില്‍ പണിതതെന്ന് കരുതപ്പെടുന്ന സുവര്‍ണ്ണ ക്ഷേത്രം പതിനറാം നൂറ്റാണ്ടില്‍ നവീകരിക്കുകയുണ്ടായി.  ലഡാക്കിന്‍റെ പ്രതാപകാലത്ത് അവിടം ഭരിച്ചിരുന്ന സെങെ നങ്യാന്‍ എന്ന രാജാവാണ് നവീകരണത്തിന് മുന്‍  കൈ എടുത്തത്. മിസ്റ്റിക് മണ്ഡല ക്ഷേത്രം  അഥവാ ഉപനയന ക്ഷേത്രം എന്നും അറിയപ്പെടുന്ന ഈ ക്ഷേത്രത്തില്‍ വൈരകാനയുടെ  വലിയൊരു ഛായാചിത്രമുണ്ട്. 8 ബോധിസത്വന്മാര്‍ കൂടെയുണ്ട്. ബോധിസത്വ മൈത്രേയ ക്ഷേത്രത്തെ പ്രസിദ്ധമാക്കുന്നത് അവിടത്തെ മൈത്രേയ ബുദ്ധന്‍റെ പ്രതിമയാണ്. ചിരിക്കുന്ന ബുദ്ധന്‍, ഭാവിയുടെ ബുദ്ധന്‍ എന്നിങ്ങനെ മൈത്രേയന് അപരനാമങ്ങളുണ്ട്. 20 അടി നീളമുണ്ട് ഈ പ്രതിമയ്ക്ക്.

കൊത്തുപണികള്‍ ചെയ്ത പ്രവേശന വഴികളും മനോഹരമായ ചുമര്‍ ഛായാചിത്രങ്ങളും കൊണ്ട് അനുഗ്രഹീതമാണ് ഡ്രൊംടണ്‍ ക്ഷേത്രം. ബ്രോം-സ്റ്റോന്‍-ലാ-ഖാങ് എന്നും ഈ ക്ഷേത്രത്തിന് പേരുണ്ട്. തബോ സമുച്ചയത്തില്‍ പില്‍ക്കാലത്ത് പണിത ഡ്രൊംടണ്‍ ക്ഷേത്രമാണ് വലിപ്പത്തില്‍ രണ്ടാമത്. 70 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുണ്ട് ഇതിന്. ക്ഷേത്രപൂമുഖത്തിന് മറ്റൊരു 42 ചതുരശ്ര മീറ്ററിന്‍റെ സ്ഥലവ്യാപ്തിയുമുണ്ട്.

ഭീതിയുടെ ക്ഷേത്രം എന്നാണ് മഹാകല വജ്ര ഭൈരവ ക്ഷേത്രം അറിയപ്പെടുന്നത്. ബുദ്ധ മതത്തിലെ തന്നെ ജെലുക്പ വിഭാഗത്തിന്‍റെ രൌദ്രഭാവമുള്ള നിരവധി പ്രതിമകള്‍ ഇവിടെയുള്ളതിനാലാണ് ക്ഷേത്രത്തിന് ഈ പേര് വന്നത്. സംരക്ഷണമാണ് ഈ പ്രതിമകളുടെ ധര്‍മ്മം. ബുദ്ധക്ഷേത്രങ്ങള്‍ക്ക് പുറമെ സന്ദര്‍ശകര്‍ക്കായി ധാരാളം പെയിന്‍റിങ്ങുകള്‍ തബൊ മന്ദിരത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സാല്‍മ എന്ന പേരിലുള്ള ചേംബര്‍ ഓഫ് പിക്ചര്‍ ട്രഷേഴ്സിലാണ് ഇവ സൂക്ഷിച്ചിരിക്കുന്നത്.

വ്യോമ, റെയില്‍, വിമാന മാര്‍ഗ്ഗങ്ങളെല്ലാം തന്നെ തബൊയിലെത്തിച്ചേരാന്‍ അനുകൂലമാണ്. ഇവിടെ നിന്ന് 294 കിലോമീറ്റര്‍ അകലെയുള്ള കുള്ളു വിമാനത്താവളമാണ് സമീപസ്ഥമായ എയര്‍ പോര്‍ട്ട്. അതേസമയം 452 കിലോമീറ്റര്‍ അകലെയുള്ള കല്‍ക്ക റെയില്‍വേ സ്റ്റേഷനാണ് അടുത്ത റെയില്‍വേ താവളം. ശൈത്യകാലങ്ങളില്‍ കനത്ത ഹിമപാതം ഉണ്ടാകുമെന്നതിനാല്‍ തബൊ സന്ദര്‍ശിക്കാന്‍ വേനല്‍ കാലമാണ് ഏറ്റവും ഉചിതം. മാര്‍ച്ചില്‍ തുടങ്ങി ജൂണ്‍ വരെയാണ് ഇവിടത്തെ വേനല്‍കാലം.

തബൊ പ്രശസ്തമാക്കുന്നത്

തബൊ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം തബൊ

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം തബൊ

  • റോഡ് മാര്‍ഗം
    സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളുമായി തബോയെ ബന്ധിപ്പിക്കുന്ന ബസ്സ് സര്‍വ്വീസുകളുണ്ട്. ഹിമാചല്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ (എച്.ആര്‍.ടി.സി) വക ബസ്സുകള്‍ തബോയ്ക്കും കാസയ്ക്കുമിടയില്‍ സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    തബോയില്‍ നിന്ന് 452 കിലോമീറ്റര്‍ അകലെയുള്ള കല്‍ക്ക റെയില്‍വേ സ്റ്റേഷനാണ് സമീപസ്ഥമായ റെയില്‍വേ താവളം. ന്യൂ ഡല്‍ഹി, ബാര്‍മര്‍, ഭാന്ദ്ര, അമൃത് സര്‍, ഹസ്രത് നിസാമുദ്ധീന്‍ എന്നീ നഗരങ്ങളിലേക്ക് ഇവിടെനിന്ന് നിരന്തരം ട്രെയിനുകളുണ്ട്. ടിക്കറ്റ് നിരക്ക് ശരാശരി 250 മുതല്‍ 600 ഇന്ത്യന്‍ രൂപ വരെയാണ്. ദൂരപരിധിയുമായി തികച്ചും നീതിപുലര്‍ത്തുന്ന നിരക്കാണിത്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    തബോയില്‍ നിന്ന് 294 കിലോമീറ്റര്‍ അകലെയുള്ള കുല്ലു വിമാനത്താവളല്‍മാണ് സമീപസ്ഥമായ എയര്‍പോര്‍ട്ട്. ഡല്‍ഹി, മുംബൈ, ഷിംല എന്നിവയ്ക്ക് പുറമെ അനേകം ഇന്ത്യന്‍ നഗരങ്ങളുമായി ഈ വിമാനത്താവളത്തിന് വ്യോമബന്ധമുണ്ട്. വിമാനത്താവളത്തില്‍ നിന്ന് ടാക്സികള്‍ വഴി തബോയിലെത്താം. ഏകദേശം 5 മണിക്കൂറാണ് യാത്രാദൈര്‍ഘ്യം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat