Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തടിയന്റമോള് » ആകര്‍ഷണങ്ങള് » നാലക്‌നാട് പാലസ്

നാലക്‌നാട് പാലസ്, തടിയന്റമോള്

11

കൊടകിലെ രാജാവായിരുന്ന ദൊഡ്ഡരാജ വീരേന്ദ്രയാണ് നാലക്‌നാട് പാലസ് എന്ന് വിളിക്കപ്പെടുന്ന ഈ കൊട്ടാരം നിര്‍മിച്ചത്. 1792 നും 1794 നും ഇടയിലായിരുന്നു കോട്ടയുടെ നിര്‍മാണം എന്നാണ് അനുമാനം. തടിയന്റമോള്‍ മലയുടെ താഴ്‌വാരത്തിലാണ് നിരവധി ചരിത്രപ്രാധാന്യങ്ങളുള്ള നാലക്‌നാട് കൊട്ടാരം സ്ഥിതിചെയ്യുന്നത്. കൊടക് ജില്ലിയിലെ യവകപാടി വില്ലേജിന് സമീപത്താണ് ഈ കൊട്ടാരം സ്ഥിതിചെയ്യുന്നത്.

കൊടകിലെ അവസാനത്തെ രാജാവായിരുന്ന വീരരാജേന്ദ്ര നായാട്ടിനിടയിലെ വിശ്രമകേന്ദ്രം എന്ന നിലയിലാണ് ഈ കൊട്ടാരം പണികഴിപ്പിച്ചത് എന്നാണ് കരുതപ്പെടുന്നത്. നാലക്കുനാട് അരമനെ എന്നും ഈ കൊട്ടാരം അറിയപ്പെടുന്നു. നാല് വില്ലേജുകളുടെ കൊട്ടാരം എന്നാണ് നാലക്കുനാട് അരമനെ എന്ന പ്രയോഗത്തിനര്‍ത്ഥം. രണ്ട് നിലകളുള്ള ഈ കൊട്ടാരത്തിന് നിരവധി ചരിത്രപരമായ പ്രത്യേകതകളുണ്ട്.

കൊട്ടാരത്തിന്റെ പന്ത്രണ്ട് തൂണുകളിലും നിരവധി കൊത്തുപണികള്‍ കാണാം. ട്രക്കിംഗിനായി ഇവിടെയെത്തുന്ന സഞ്ചാകരികള്‍ക്ക് കൊട്ടാരത്തില്‍ താമസിക്കാനുളള സൗകര്യങ്ങള്‍ ലഭിക്കും. കര്‍ണാടക ഗവണ്‍മെന്റിന് കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് ആര്‍ക്കിയോളജി ആന്‍ഡ് മ്യൂസിയത്തിന്റെ നിയന്ത്രണത്തിലാണ് ഇപ്പോള്‍ കൊട്ടാരം. തടിയന്റമോളിലെത്തുന്ന സഞ്ചാരികള്‍ കണ്ടിരിക്കേണ്ട കാഴ്ചകളിലൊന്നാണിത്.

One Way
Return
From (Departure City)
To (Destination City)
Depart On
11 Mar,Wed
Return On
12 Mar,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
11 Mar,Wed
Check Out
12 Mar,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
11 Mar,Wed
Return On
12 Mar,Thu