കാപ്പിക്കും സുഗന്ധവ്യഞ്ജനങ്ങള്‍ക്കും പേരുകേട്ട കൊടകിലെ ഒരു മനോഹരമായ പട്ടണമാണ് വീരാജ്‌പേട്ട. ഇവിടത്തെ അയ്യപ്പക്ഷേത്രം വളരെ പ്രസിദ്ധമാണ്. ശിവ - വിഷ്ണു സംയോഗഫലമായുണ്ടായ അയ്യപ്പസ്വാമിയാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. ഹിന്ദുക്കളുടെ പ്രധാനപ്പെട്ട തീര്‍ത്ഥാടനകേന്ദ്രങ്ങളിലൊന്നാണ് ഈ ക്ഷേത്രം. വര്‍ഷം തോറും നിരവധി യാത്രികരാണ് വീരാജ്‌പേട്ട അയ്യപ്പക്ഷേത്രത്തിലെത്തുന്നത്.
വീരാജ്‌പേട്ട ടൗണിന്റെ മുഴുവന്‍ കാഴ്ചകളും കാണാവുന്ന തരത്തില്‍ മലത്തിക്കരെ എന്ന കുന്നിന്‍ മുകളിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വീരാജ്‌പേട്ടയില്‍ നിന്നും എട്ടുകിലോമീറ്റര്‍ ദൂരത്തിലാണ് കക്കോട്ട് പറമ്പ് എന്ന കുന്ന്. മനോഹരമായ പ്രകൃതിദൃശ്യങ്ങള്‍ സമ്മാനിക്കുന്നതാണ് അര്‍ദ്ധ ഗോളാകൃതിയിലുള്ള ഈ കുന്ന്. സെന്റ് ആന്‍സ് ചര്‍ച്ചാണ് ഇവിടത്തെ മറ്റൊരു ആകര്‍ഷണകേന്ദ്രം.
രണ്ട് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഫാദര്‍ ഗള്ളിവനാണ് ഈ പള്ളി നിര്‍മിച്ചത്. ഗോതിക് നിര്‍മാണശൈലിയിലായിരുന്നു പള്ളിയുടെ പണികഴിപ്പിച്ചിരിക്കുന്നത്. നഗരത്തിന് നടുവിലുളള ക്ലോക്ക് ടവറും നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒന്നാണ്. ഗണേശ ക്ഷേത്രമാണ് വീരാജ് പേട്ടിലെ മറ്റൊരു ആകര്‍ഷണം. തടിയന്റമോളിലെത്തുന്ന സഞ്ചാരികള്‍ വീരാജ്‌പേട്ടയിലെത്താതെ പോകുക അപൂര്‍വ്വമാണ്.



Click it and Unblock the Notifications