Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» നഞ്ചന്‍ഗുഡ്

ദക്ഷിണകാശി അഥവാ നഞ്ചന്‍ഗുഡ്

10

കര്‍ണാടക സംസ്ഥാനത്തെ മൈസൂര്‍ ജില്ലയില്‍ സമുദ്രനിരപ്പില്‍ നിന്നും 2155 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രനഗരമാണ് നഞ്ചന്‍ഗുഡ്. ഗംഗന്മാരും അതിനുശേഷം ഹൊയ്‌സാലരും പിന്നീട് മൈസൂര്‍ വോഡയാര്‍ രാജാക്കന്മാരുമാണ് നഞ്ചന്‍ഗുഡ് ഭരിച്ചിരുന്നത്. ശ്രീരംഗപട്ടണം തലസ്ഥാനമാക്കി ഭരിച്ചിരുന്ന ഹൈദര്‍ അലിക്കും പുത്രന്‍ ടിപ്പു സുല്‍ത്താനും നഞ്ചന്‍ഗുഡുമായി അടുത്ത ബന്ധമുണ്ടായിരുന്നതായി കരുതപ്പെടുന്നു.

നൂറ്റെട്ടു ദിവ്യങ്ങളായ ശിവക്ഷേത്രങ്ങളിലൊന്നായ നഞ്ചുണ്ടേശ്വരക്ഷേത്രമാണ് നഞ്ചന്‍ഗുഡിലെ പ്രത്യേകത. കാവ്യാനീ, ഗുണ്ഡന്‍ നദികളുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം ഗരളപുരിയെന്നും വിളിക്കപ്പെടുന്നു. ശിവന്റെ ബൃഹത്തായ ക്ഷേത്രമാണ് ഇവിടത്തേത്. പ്രധാന പ്രതിഷ്ഠ ലിംഗവിഗ്രഹമാണ്. ഒരു വശത്ത് പാര്‍വ്വതീക്ഷേത്രവും പ്രദക്ഷിണത്തില്‍ കാര്‍ത്തികേയന്‍, ഗണപതി മുതലായ ദേവന്മാരെയും കാണാം. ദക്ഷിണ കാശി എന്നും നഞ്ചുണ്ടേശ്വരക്ഷേത്രം വിളിക്കപ്പെടുന്നു.

ശ്രീരാഘവേന്ദ്ര സ്വാമി മഠവും പരശുരാമ ക്ഷേത്രവുമാണ് നഞ്ചന്‍ഗുഡില്‍ കാണാനുള്ള മറ്റ് രണ്ട് പ്രധാന സ്ഥലങ്ങള്‍. രാഘവേന്ദ്ര സ്വാമിയുടെ അപൂര്‍വ്വമായ വിഗ്രഹങ്ങള്‍ ഇവിടെ കാണാന്‍ സാധിക്കും. ബാംഗ്ലൂരില്‍നിന്നും 163 ഉം മൈസൂരില്‍ നിന്നും 30 ഉം കിലോമീറ്റര്‍ ദൂരമുണ്ട് നഞ്ചന്‍ഗുഡിലേക്ക്. ക്ഷേത്രനഗരം എന്നതിനൊപ്പം തന്നെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന വ്യാവസായിക കേന്ദ്രം കൂടിയാണ് നഞ്ചന്‍ഗുഡ്.

നഞ്ചന്‍ഗുഡ് പ്രശസ്തമാക്കുന്നത്

നഞ്ചന്‍ഗുഡ് കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം നഞ്ചന്‍ഗുഡ്

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം നഞ്ചന്‍ഗുഡ്

  • റോഡ് മാര്‍ഗം
    ഏറ്റവും നല്ല യാത്രാമാര്‍ഗം റോഡുതന്നെയാണ്. മൈസൂര്‍, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍നിന്നും നഞ്ചന്‍ഗുഡിത്താന്‍ വലിയ പ്രയാസമില്ല. കര്‍ണാടക ആര്‍ ടി സിയുടെ ബസുകളും സ്വകാര്യബസുകളും ഇവിടേയ്ക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    നഞ്ചന്‍ഗുഡില്‍ റെയില്‍വേസ്‌റ്റേഷനുണ്ട്. ഇത് മൈസൂരുമായി ബന്ധപ്പെടുന്നതാണ്. മൈസൂരിലേക്ക് കര്‍ണാടകത്തിലെയും പുറത്തെയും പ്രമുഖ നഗരങ്ങളില്‍ നിന്നും തീവണ്ടിമാര്‍ഗം എളുപ്പത്തില്‍ എത്തിച്ചേരാം. തീവണ്ടിയിറങ്ങിയാല്‍ ടാക്‌സികളില്‍ സ്ഥലങ്ങള്‍ കാണാന്‍ പോവുകയും ചെയ്യാം.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    വിമാനമാര്‍ഗം ബാംഗ്ലൂര്‍ വിമാനത്താവളമാണ് നഞ്ചന്‍ഗുഡിന് ഏറ്റവും അടുത്തായി കിടക്കുന്നത്. വിമാനത്താവളത്തില്‍നിന്നും ഇവിടെയെത്താന്‍ 160 കിലോമീറ്റര്‍ സഞ്ചരിയ്ക്കണം. പ്രമുഖ ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നും, വിദേശരാജ്യങ്ങളില്‍ നിന്നും ബാംഗ്ലൂരിലേക്ക് വിമാനസര്‍വ്വീസുകളുണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
09 Sep,Wed
Return On
10 Sep,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
09 Sep,Wed
Check Out
10 Sep,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
09 Sep,Wed
Return On
10 Sep,Thu