സമുദ്ര നിരപ്പില്‍ നിന്ന് 2903 മീറ്റര്‍ ഉയരത്തില്‍ മലമുകളില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ പ്രദേശവാസികള്‍ ഭക്ത്യാദര പൂര്‍വം ആരാധിക്കുന്ന നാഗരാജാവാണ് പ്രതിഷ്ഠ. തെഹ്രിയില് നിന്ന് 64 കിലോമീറ്റര്‍ ദൂരെയുള്ള കമ്പാഖല്ലില് നിന്ന് ഏഴ് കിലോമീറ്റര്‍ കാല്‍നട യാത്ര ചെയ്താല്‍ മാത്രമേ ഇവിടെയത്തെൂ. ക്ഷേത്രത്തിലെ പുരോഹിതന്മാരുടെ നേതൃത്വത്തിലാണ് സഞ്ചാരികള്‍ക്കായി താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്. കമ്പാഖല്ലില് നിന്ന് രണ്ട് കിലോമീറ്റര്‍ അകലെ മുഖേം ഗ്രാമത്തിലാണ് താമസ സൗകര്യം. ഇവിടെ നിന്ന് അഞ്ച് കിലോമീറ്റര്‍ പിന്നിട്ടാല്‍ സേം മുഖേം ക്ഷേത്രമായി.