മജിവാഡയ്ക്കടുത്ത് ഗോഡ്ബുന്ദര്‍ റോഡിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ആഷപുര ദേവിയ്ക്കായി 53 വര്‍ഷം മുമ്പാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. ഇവിടുത്തെ ദേവിവിഗ്രഹം സ്വയംഭൂവാണെന്നാണ് വിശ്വാസം. വിഗ്രഹം സ്വയം പൊങ്ങിവന്നസ്ഥലത്ത് ഒരാള്‍ ക്ഷേത്രം പണിയുകയാണ് ഉണ്ടായതെന്നാണ് കഥകള്‍.
ജാതിയും മതവുമില്ലാതെ ആര്‍ക്കും ദേവിയെ വിളിച്ച് പ്രാര്‍ത്ഥിയ്ക്കാമെന്നും ഏതാഗ്രവും ദേവി സാധിച്ചുതരുമെന്നാണ് വിശ്വാസം. ചൊവ്വാഴ്ചകളിലെ ക്ഷേത്രസന്ദര്‍ശനം വിശേഷമാണെന്നാണ് പറയുന്നത്.



Click it and Unblock the Notifications