കാശി, മിര എന്നീ രണ്ട് ഗ്രാമങ്ങളാണ് ഇത്. മനോഹരമായ ഭൂപ്രകൃതിയും തടാകങ്ങളുമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. വളഞ്ഞുപുളഞ്ഞുപോകുന്ന റോഡിലൂടെയാണ് കാശി മിരയില്‍ എത്തേണ്ടത്. ഈ റോഡിലൂടെയുള്ള യാത്രക്കിടെ മനോഹരമായ തടാകങ്ങളും മലനിരകളും കാണാം. മുംബൈയിലെ ദഹിസര്‍ എന്ന സ്‌റ്റേഷനില്‍ നിന്നും ഇങ്ങോട്ട് സുഖകരമായി യാത്രചെയ്യാം. സെന്റ് ജെറോംസ് പള്ളിയാണ് കാശി മിര എന്നീ ഗ്രാമങ്ങളെ വേര്‍തിരിക്കുന്നത്. 1595ലാണ് ഈ പള്ളി നിര്‍മ്മിച്ചത്. ഇപ്പോള്‍ ഇതിന് 400ലേറെ വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇതിനിടെ മൂന്നുവട്ടം പള്ളിയ്ക്ക് അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടുണ്ട്. കാശി മിരയിലെ മറ്റൊരു വിശേഷം ഡിസംബര്‍ മാസത്തില്‍ ഇവിടെ നടക്കാറുള്ള മേളയാണ്, ഡിസംബര്‍ 25, 26 തീയതികളിലാണ് എല്ലാവര്‍ഷവും മേള നടക്കാറുള്ളത്.



Click it and Unblock the Notifications