താനെ ഹെഡ് പോസ്റ്റ് ഓഫീസിനും പ്രിസണ്‍ റിസര്‍വോയറിനും അടുത്തായിട്ടാണ് ഈ ഇംഗ്ലീഷ് പള്ളി സ്ഥിതിചെയ്യുന്നത്. 1825ല്‍ നിര്‍മ്മിച്ചതാണ് ഈ പള്ളി. ഗോഥിക് ശൈലിയിലാണ് ഇത് പണിതിരിക്കുന്നത്. പള്ളിയുടെ പ്രധാന കവാടത്തിന് 6 തൂണുകളുണ്ട്, ഓരോന്നിനും 15 അടി ഉയരമുണ്ട്. 350 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പോര്‍ച്ചാണ് പള്ളിയുടെ മറ്റൊരു പ്രത്യേകത. ഗ്രീക്ക് കല്ലില്‍ 24 അടി ഉയരത്തിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. പള്ളിയുടെ മധ്യഭാഗത്തിന് 24 അടി ഉയരമുണ്ട്. 55 അടിയാണ് ഇതിന്റെ നീളം, കെട്ടിടത്തിന്റെ സീലിങ് മരത്തിലാണ് ചെയ്തിരിക്കുന്നത്. പള്ളിയ്ക്ക് സമീപത്തായി ഒരു സെമിത്തേരിയുമുണ്ട്. ഇന്ത്യ സ്വതന്ത്രയാകുന്നതിന് മുമ്പ് ബ്രിട്ടീഷുകാരാണ് ഈ പള്ളി നടത്തിയിരുന്നത്. ഇപ്പോള്‍ ഇത് ബോംബെ രൂപത ട്രസ്റ്റ് അസോസിയേഷന്റെ അധീനതയിലാണ്.



Click it and Unblock the Notifications