താനെയിലെ പ്രമുഖ ലാന്റ്മാര്‍ക്കുകളില്‍ ഒന്നാണ് ഈ പള്ളി. മസുന്ദ തടാകത്തിനും താനെ റെയില്‍വേ സ്‌റ്റേഷനും അടുത്തായിട്ടാണ് ഇത് സ്ഥിതിചെയ്യുന്നത്. 1852ല്‍ പണിത ഈ പള്ളി ആദ്യകാലങ്ങളില്‍ സെന്റ് ആന്റണീസ് ചര്‍ച്ച് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. പോര്‍ച്ചുഗീസ് മിഷനറിമായിരുന്നു ഈ പള്ളി പണിതത്.
എന്നാല്‍ പിന്നീട് 1737ല്‍ താനെ മറാത്ത സാമ്രാജ്യത്തിന്റെ ഭാഗമായതോടെ പള്ളികളെല്ലാം വ്യാപകമായി നശിപ്പിക്കപ്പെട്ടു. എന്നാല്‍ അക്കൂട്ടത്തില്‍ ഈ പള്ളി തകര്‍ക്കപ്പെട്ടില്ല, പിന്നീട് പള്ളി സെന്റ് ജോണ്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ച് എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു. കാലാകാലങ്ങളില്‍ ഈ ഫ്രാന്‍സിസ്‌കന്‍ പള്ളിയ്ക്ക് ഒട്ടേറെ മാറ്റങ്ങള്‍ വന്നിട്ടുണ്ട്.
മരംകൊണ്ടുള്ള അല്‍ത്താരയും മറ്റും ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. പള്ളിയിലെത്തുന്ന വിശ്വാസികളുടെ എണ്ണം കൂടിയതോടെ 1965ല്‍ മുന്നിലെ പോര്‍ച്ചും മറ്റും വലുതാക്കിയിട്ടുണ്ട്.



Click it and Unblock the Notifications