താനെ ജില്ലയിലെ ടിട്‌വാല ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. സിദ്ധിവിനായക ക്ഷേത്രമാണിത്. വിവാഹക്കാര്യത്തില്‍ ഇവിടെ നടത്തുന്ന പ്രാര്‍ത്ഥനകള്‍ ഫലിയ്ക്കുമെന്നാണ് വിശ്വാസം. ് ഇവിടുത്തെ ഗണപതിയോട് പ്രാര്‍ത്ഥിച്ചാല്‍ ഇഷ്ടമംഗല്യം നടക്കുമെന്നാണ് പറയുന്നത്. ഗണപതിക്ഷേത്രത്തോടനുബുന്ധിച്ച് ശിവശങ്കരന്റെ പ്രതിഷ്ഠയുള്ള ചെറിയൊരു ശ്രീകോവിലും ഇവിടെയുണ്ട്.
ഇവയ്ക്കടുത്തായി വിട്ടല്‍-രുക്മിണി ക്ഷേത്രവുമുണ്ട്. ഗണേശ ചതുര്‍ത്ഥി, അംഗരിക ചതുര്‍ത്ഥി ദിനങ്ങളില്‍ ഇവിടെ വിശേഷ പൂജകളും ഉത്സവങ്ങളും ഉണ്ടാകാറുണ്ട്. ക്ഷേത്രത്തിന് പുറത്തായി ചെറിയൊരു തടാകവും അതിനു ചുറ്റും പൂന്തോട്ടവുമുണ്ട്. ഇവിടെ ബോട്ടിങിന് സൗകര്യമുണ്ട്.



Click it and Unblock the Notifications