Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തേക്കടി » ആകര്‍ഷണങ്ങള് » മംഗളദേവീ ക്ഷേത്രം

മംഗളദേവീ ക്ഷേത്രം, തേക്കടി

24

തേക്കടിയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയായ് സ്ഥിതി ചെയ്യുന്ന മംഗളദേവി ക്ഷേത്രമാണ് മറ്റൊരു ആകര്‍ഷക കേന്ദ്രം. സമുദ്രനിരപ്പില്‍ നിന്ന് 1337 മീറ്റര്‍ ഉയരമുള്ള കുന്നിന്‍ ശൃംഗത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ചുറ്റുവട്ടത്തുള്ള കുന്നുകളുടെയും ഭൂപ്രദേശത്തിന്റെയും ഉപരിവീക്ഷണം ഇവിടെനിന്ന് സാദ്ധ്യമാണ്. ഇടതൂര്‍ന്ന് നില്ക്കുന്ന വനങ്ങളാല്‍ വലയം ചെയ്ത ഈ പുരാതന ക്ഷേത്രം ടൂറിസ്റ്റുകള്‍ക്ക് വിസ്മയാവഹമായ കാഴ്ചയാണ്.

പാണ്ഡ്യ രാജവംശത്തിന്റെ പ്രതാപം വിളിച്ചോതുന്നതാണ് ഈ കല്ലമ്പലത്തിന്റെ വാസ്തുകലാശൈലി. കണ്ണകി എന്ന അപരനാമത്തിലും അറിയപ്പെടുന്ന മംഗള ദേവിയാണ് ഇവിടത്തെ ആരാധനാമൂര്‍ത്തി. മെയ് മാസത്തിലെ ചിത്രപൌര്‍ണ്ണ്ണമി ഉത്സവനാളുകളില്‍ മാത്രമാണ് സന്ദര്‍ശകര്‍ക്ക് ഈ ക്ഷേത്രത്തില്‍ പ്രവേശനാനുമതിയുള്ളു. എങ്കിലും ചീഫ് കണ്‍സര്‍വേറ്ററുടെ പ്രത്യേക അനുവാദത്തോടെ മറ്റു ദിവസങ്ങളിലും സന്ദര്‍ശകര്‍ക്ക് അമ്പലത്തില്‍ പ്രവേശിക്കാം. കുമളിയില്‍ നിന്ന് വാടകജീപ്പുകള്‍ വഴിയാണ് 2000 വര്‍ഷം പഴക്കമുള്ള ഈ ക്ഷേത്രത്തില്‍ എത്തിച്ചേരാനാവൂ. പ്രകൃതിദൃശ്യങ്ങളുടെ പ്രശാന്തസുന്ദരമായ ഒരു കാഴ്ചാവിസ്മയം സന്ദര്‍ശകര്‍ക്ക് ഇവിടെ നിന്ന് തരപ്പെടും.

One Way
Return
From (Departure City)
To (Destination City)
Depart On
08 Jun,Mon
Return On
09 Jun,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Jun,Mon
Check Out
09 Jun,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Jun,Mon
Return On
09 Jun,Tue

Near by City